നടി ആമി ജാക്സന്റെ നിറവയര്‍ ചിത്രങ്ങള്‍ വൈറല്‍..!

Malayalilife
topbanner
നടി ആമി ജാക്സന്റെ നിറവയര്‍ ചിത്രങ്ങള്‍ വൈറല്‍..!

ദ്രാസ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തി വിക്രം ചിത്രം ഐയിലൂടെയും യന്തിരന്‍ ടുവിലൂടെയും പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ആമി ജാക്‌സന്‍. ബ്രിട്ടീഷ് വംശജയാണെങ്കിലും തമിഴ് ഹിന്ദി തെലുങ് കന്നട ചിത്രങ്ങളിലായിരുന്നു താരം ശ്രദ്ധിക്കപ്പെട്ടത്. വിവാഹം കഴിക്കുംമുമ്പ് തന്നെ ഗര്‍ഭിണിയാണെന്ന് തുറന്നു പറഞ്ഞ താരം ഇപ്പോള്‍ ഗര്‍ഭകാലചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കയാണ്.

അമ്മയാവാന്‍ പോകുകയാണെന്നുള്ള സന്തോഷവാര്‍ത്ത നടി ആമി ജാക്സണ്‍ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. കാമുകനായ ജോര്‍ജ് പനായോറ്റുവാണ് തന്റെ കുഞ്ഞിന്റെ പിതാവെന്നും ആമി വെളിപ്പെടുത്തി. എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലാണ്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.  ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി പങ്കുവെച്ചത്.

ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുന്ന ആമി ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കുന്നുണ്ട്. വയറിലെ സ്‌ട്രെച്ച് മാര്‍ക്കും ശരീരത്തിന്റെ ഭാരം വര്‍ധിക്കുന്നതുമെല്ലാം ആമി കൃത്യമായി തന്റെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്.ഇപ്പോഴിതാ തന്റെ നിറവയറിന്റെ ചിത്രമാണ് ആമി ആരാധകര്‍ക്കായി സമ്മാനിച്ചിരിക്കുന്നത്. 'എന്റെ ഗര്‍ഭാവസ്ഥയെ ഞാന്‍ പുണരുന്നു ശരീരത്തിലെ പാടുകളും, അമിതഭാരവും എല്ലാം ഉള്‍പ്പെടെ തന്നെ. ഈ ചിത്രം മാതൃത്വത്തെ പ്രതിനിധാനം ചെയ്യുന്നു. എന്റെ ശരീരത്തിന്റെ കഴിവുകളോര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു. സ്ത്രീ ഒരു അദ്ഭുതമാണെ്ന്ന് ചിത്രത്തോടൊപ്പം ആമി കുറിച്ചു. ഏഴാം മാസമാണ് ആമിക്ക് ഇത്.

എ.എല്‍. വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന ചിത്രത്തിലൂടെയാണ് ആമി തമിഴിലേക്ക് എത്തുന്നത്. യന്തിരന്റെ രണ്ടാം ഭാഗമാണ് ആമി അവസാനമായി അഭിനയിച്ച ചിത്രം.

aamy jackson pregnency photoshoot picture went viral

RECOMMENDED FOR YOU:

no relative items
topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES