Latest News

കാപ്പില്‍ ബീച്ചിലൂടെ താടിയും മുടിയും നീട്ടീ വളര്‍ത്തി വ്യത്യസ്ത ലുക്കില്‍ നടന്ന് നീങ്ങിയ അമീറിനെ കാണാന്‍ കാത്ത് നിന്നത് നൂറ് കണക്കിന് ആരാധകര്‍; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
കാപ്പില്‍ ബീച്ചിലൂടെ താടിയും മുടിയും നീട്ടീ വളര്‍ത്തി വ്യത്യസ്ത ലുക്കില്‍ നടന്ന് നീങ്ങിയ അമീറിനെ കാണാന്‍ കാത്ത് നിന്നത് നൂറ് കണക്കിന് ആരാധകര്‍;  വൈറലാകുന്ന വീഡിയോ കാണാം

പുതിയ സിനിമയായ 'ലാല്‍ സിങ് ചദ്ദ' ചിത്രീകരണത്തിനായി കേരളത്തിലെത്തിയിരിക്കുകയാണ് ഹിന്ദി സിനിമാതാരം ആമിര്‍ ഖാന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ പല സ്ഥലങ്ങളിലൂടെ നടന്‍ ഷൂട്ടിങിനായി സഞ്ചരിച്ച് വരുകയാണ്. ഇന്നലെ കാപ്പില്‍ ബീച്ചിലായിരുന്നു ഷൂട്ടിങ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ചിത്രീകരണത്തിനായി മൂന്നാറിലും തിരുവല്ലയിലും പോയ അദ്ദേഹം കഴിഞ്ഞ ദിവസമാണ് കൊല്ലത്തെത്തിയത്. ഇന്നലെ രാവിലെ കാപ്പില്‍ പാലത്തിലും ബീച്ചിലും നടന്‍ ഓടുന്ന രംഗങ്ങളാണ് ഏറെയും ഷൂട്ട് ചെയ്തത്.
  
താടിയും മുടിയും നീട്ടി വളര്‍ത്തി വ്യത്യസ്ത ലുക്കിലാണ് താരം എത്തിയത്. ആമിറിനെ കാണാനായി കാപ്പില്‍ബീച്ചില്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. താരത്തെ കാണാന്‍ രാവിലെ മുതല്‍ തന്നെ ആരാധകരുടെ വന്‍സംഘം സ്ഥലത്ത് എത്തിയിരുന്നു. സ്വകാര്യ സുരക്ഷാസംഘവും പൊലീസും താരത്തിന് സുരക്ഷ ഒരുക്കി.തന്നെ കാണാന്‍ കാത്തുനിന്ന ആരാധകരെ താരം നിരാശരാക്കിയില്ല. കൈകൊടുത്തും ഫോട്ടോ എടുത്തും താരം അവര്‍ക്കൊപ്പം കൂടി

മൂന്നാറിലെ രണ്ട് ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് കോട്ടയം ചങ്ങനാശേറിയിലേക്കാണ് താരം എത്തിയത്. റോഡിലൂടെ നടന്നുനീങ്ങുന്ന താരത്തെ കണ്ട് നാട്ടുകാര്‍ അമ്പരന്നിരുന്നു. അതിന് പിന്നാലെയാണ് ഷൂട്ടിങ്ങിനായി കാപ്പിലില്‍ എത്തിയത്. കടലും കായലും ചേരുന്ന മനോഹരമായ പ്രദേശമാണ് കാപ്പില്‍. മൂന്നാറില്‍ നിന്ന് കൊല്ലത്തെ റാവിസ് ഹോട്ടലില്‍ എത്തിയ സംഘം അവിടെ തങ്ങിയ ശേഷമാണ് ഷൂട്ടിനായി കാപ്പിലില്‍എത്തിയത്.

കാപ്പിലിലെ ഷൂട്ടിങിനു ശേഷം കന്യാകുമാരിയിലേക്കാണ് ടീം പോകുന്നത്. കൊല്‍ക്കത്തയിലെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷമാണ് സംഘം കേരളത്തിലെത്തിയത്. ടോം ഹാങ്ക്‌സ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ റീമേക്കാണ് ലാല്‍ സിങ് ഛദ്ദ.നടി കരീനായണ് ചിത്രത്തില്‍ നായിക .

aamir khan kaappil beach

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES