മുംബൈ ബി.ജെ.പി മേധാവി ആശിഷ് ഷെലാറിനൊപ്പം ഗണേശ ചതുര്‍ഥി ആഘോഷിച്ച് നടന് ആമിര്‍ ഖാന്. മുംബൈയിലുള്ള വസതിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ആമിര്‍ എത്തിയത്. നടന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെളള നിറത്തിലുള്ള കുര്‍ത്ത ധരിച്ച് മധുര പലഹാരങ്ങളുമായാണ് നടന് ആശിഷ് ഷെലാറിന്റെ വസതിയില്‍ എത്തിയത്. ലാല്‍ സിങ് ഛദ്ദ എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ആമിര്‍ ഖാന്.
അടുത്തൊന്നും സിനിമയിലേക്കില്ലെന്ന് നടന് അറിയിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഇടവേളയെന്നും ഇപ്പോള്‍ ഇതാണ് താന്‍ ആഗ്രഹിക്കുന്നതും നടന് അടുത്തിടെ പങ്കെടുത്ത സിനിമ പ്രമേഷനില്‍ അതിഥിയായി എത്തിയപ്പോള്‍ പറഞ്ഞു. കൂടാതെ മാനസികമായി തയാറാകുമ്പോള്‍ ഉറപ്പായും സിനിമ ചെയ്യുമെന്നും നടന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
രേവതി സംവിധാനം ചെയ്തസലാം വെങ്കി എന്ന ചിത്രത്തില്‍ ആമിര്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.