ആടുജീവിതം സിനിമയുടെ കാത്തിരിപ്പിനെ കുറിച്ച് പങ്കുവെച്ച് ചിത്രത്തിലെ ഹക്കീമിന്റെ കഥാപാത്രമായ ഗോകുല്‍. റിലീസ് സംബന്ധിച്ച ശുഭാപ്തി വിശ്വാസവും സന്തോഷവും തോന്നുന്നുണ്ടെന്ന് ഗോകുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബ്ലെസിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗോകുല്‍ ആടുജീവിതത്തെ കുറിച്ച് സംസാരിച്ചത്.
മനസ്സില്‍ അലയടിക്കുന്ന വികാരങ്ങളെ കുറിച്ച് ജിജ്ഞാസ ഉണ്ടെന്നും ജീവിതത്തിലെ സന്തോഷത്തിന് കാരണക്കാരനായ ഗുരുനാഥന്റെ ജീവിതത്തിലെ സുപ്രധാന നിമിഷത്തിന് ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും ഗോകുല്‍ കുറിച്ചു.
സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ പൃഥ്വിരാജ് ഗോകുലിനെ വേദിയ്ക്ക് പരിചയപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഭക്ഷണം കഴിക്കാതെ ഇരുന്നും വണ്ണം കുറച്ചും മൊത്തത്തില്‍ നജീബായും ഹക്കീമായും പൃഥ്വിയും കെ.ആര്‍ ഗോകുലും മാറുകയായിരുന്നു. സിനിമയ്ക്ക് വേണ്ടി താന്‍ മാത്രമല്ല ഹക്കീമായി അഭിനയിച്ച ഗോകുലും ഭക്ഷണം കഴിക്കാതെയും വിശന്നും വണ്ണം കുറച്ചിട്ടുണ്ടെന്നും അന്ന് വേദിയില്‍ വെച്ച് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.