Latest News

രണ്ട് ദിവസം ഫോണില്ല ഇന്റര്‍നെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രം;ജോര്‍ദ്ദാനിലെന്ന് അറിയിച്ച് എ ആര്‍ റഹ്മാന്‍; പ്രചോദനവുമായി ആരാണ് എത്തിയത് എന്ന് നോക്കു എന്ന കുറിപ്പോടെ താരത്തിനൊപ്പമുള്ള ഫോട്ടോ പങ്ക് വച്ച് പൃഥിയും; എ.ആര്‍.റഹ്മാന്‍ ആട് ജീവിതം ഷൂട്ടിംങ് സെറ്റില്‍

Malayalilife
രണ്ട് ദിവസം ഫോണില്ല ഇന്റര്‍നെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രം;ജോര്‍ദ്ദാനിലെന്ന് അറിയിച്ച് എ ആര്‍ റഹ്മാന്‍; പ്രചോദനവുമായി ആരാണ് എത്തിയത് എന്ന് നോക്കു എന്ന കുറിപ്പോടെ താരത്തിനൊപ്പമുള്ള ഫോട്ടോ പങ്ക് വച്ച് പൃഥിയും; എ.ആര്‍.റഹ്മാന്‍ ആട് ജീവിതം ഷൂട്ടിംങ് സെറ്റില്‍

ലയാളികള്‍ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജോര്‍ദാനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങിനായി നടന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ ജോര്‍ദാനിലാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍.

പൃഥ്വിരാജ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷം ആരാധകരെ അറിയിച്ചത്. ടീമിന് പ്രചോദനം നല്‍കാന്‍ ജോര്‍ദാനിലെ വാദി റമിലേക്ക് വന്നത് എന്ന് ആരാണ് നോക്കൂ... എആര്‍ റഹ്മാന്‍ ഞങ്ങളെ വളരെ പ്രത്യേകതയുള്ളവരാക്കിയതിന് നന്ദി സര്‍.. പൃഥ്വിരാജ് കുറിച്ചു. 

ചിത്രത്തിന്റെ സംഗീതം ചിട്ട പ്പെടുത്താന്‍ ജോര്‍ദാനില്‍ എത്തിയ കാര്യം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് എ.ആര്‍ റഹ്മാന്‍ ്അറിയിച്ചിട്ടുണ്ട്.'രണ്ട് ദിവസം ഫോണില്ല ഇന്റര്‍നെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ്' എന്ന അടികുറിപ്പോടെയാണ് എ.ആര്‍ റഹ്മാന്‍ ജോര്‍ദാനില്‍ എത്തിയ വിവരം ആരാധകരെ അറിയിച്ചത്.

ആടുജീവിതത്തിനൊപ്പം ഫഹദ് ഫാസില്‍ ചിത്രം മലയന്‍ കുഞ്ഞിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നതും എ.ആര്‍ റഹ്മാന്‍ തന്നെയാണ്.കഴിഞ്ഞ ദിവസം ഐ.പി.എല്‍ ഫൈനല്‍ വേദിയിലും.എ.ആര്‍.റഹ്മാന്‍ സംഗീത നിശ അവതരിപ്പിച്ചിരുന്നു.

നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതം. ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീര ഭാരം കുറച്ചത് സിനിമാ ലോകം വലിയ ചര്‍ച്ചയാക്കിയിരുന്നു. കൊവിഡ് മൂലം ആടുജീവിതത്തിന്റെ ജോര്‍ദനിലെ ഷൂട്ടിങ് മുടങ്ങിയതും സിനിമ ചിത്രകരണ സംഘം അവിടെ കുടുങ്ങിയതും വലിയ വാര്‍ത്തായായതുമാണ്.കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ ജോര്‍ദാനില്‍ ഷൂട്ട് ചെയ്യാന്‍ ബാക്കിയുള്ള ഭാഗം ചിത്രീകരിക്കാന്‍ പൃഥ്വിയും സംഘവും ഏപ്രില്‍ അവസാന വാരം ജോര്‍ദാനിലേക്ക് പോയിരുന്നു.

a r rahman on the sets of aadujeevitham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES