Latest News

സുരേഷ് ഗോപി നടക്കാന്‍ തുടങ്ങിയത് ജനങ്ങള്‍ക്ക് വേണ്ടിയാണ്'; കരുവന്നൂരിലെ പദയാത്രയെ പിന്തുണച്ച് നടന്‍ വിവേക് ഗോപന്‍

Malayalilife
 സുരേഷ് ഗോപി നടക്കാന്‍ തുടങ്ങിയത് ജനങ്ങള്‍ക്ക് വേണ്ടിയാണ്'; കരുവന്നൂരിലെ പദയാത്രയെ പിന്തുണച്ച് നടന്‍ വിവേക് ഗോപന്‍

രുവന്നൂര്‍ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട ഇരയായവര്‍ക്ക് വേണ്ടി സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഒരു പദയാത്ര നടത്തിയിരുന്നു. പദയാത്രയ്ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പദയാത്രയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ വിവേക് ഗോപന്‍. സുരേഷ് ഗോപി നടക്കാന്‍ തുടങ്ങിയത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ നടന്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

'' ഒരു ആയുസ്സ് മുഴുവന്‍ ചോര നീരാക്കി കൂട്ടിവെച്ച സമ്പാദ്യം പാഴായി പോകാതെ ഒരു കരുതല്‍ എന്ന നിലയിലാണ് അവര്‍ ഓരോരുത്തരും കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കില്‍ നിക്ഷേപിച്ചത്... ആ കൂട്ടിവെച്ച കരുതല്‍ ധനത്തെ അവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ എന്നും പ്രതീക്ഷകള്‍ ഒന്നും വിളിച്ചു..വിശ്വസിച്ചു... എന്നാല്‍ പാടത്ത് പണിയെടുക്കാതെ വരമ്പത്തുപോലും ഒന്ന് എത്തി നോക്കാതെ കര്‍ഷകരെന്ന് സ്വയം വിളിച്ച ചിലര്‍,ഒരു ഉള്ളിത്തൊലി പോലും ചുമക്കാതെ തൊഴിലാളി എന്ന സ്വയം വിളിച്ച ചിലര്‍,സ്വയം നേതാവായ ചിലര്‍ നിക്ഷേപകരുടെ നെഞ്ചത്ത് കയറി കൃഷി ഇറക്കി അവരുടെ കരുതല്‍ ധനത്തെ കട്ടുമുടിച്ചു...

തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങള്‍ ആക്കി ഈ പാവങ്ങളെ മാറ്റി..ഫലമോ രോഗാതുരതയില്‍ വലിഞ്ഞു ചികിത്സ പോലും ലഭിക്കാതെ മരണപ്പെടേണ്ടി വന്നവരായി, മകളുടെ വിവാഹം ആഗ്രഹിച്ച രീതിയില്‍ നടത്താന്‍ കഴിയാതെ വിറങ്ങലിച്ച് നില്‍ക്കേണ്ടി വന്നവരായി ഒക്കെ അവര്‍ മാറി..അവരുടെ നിര നീണ്ടപ്പോള്‍, പൊരിവെയിലില്‍ അണിനിരന്നപ്പോള്‍ അവരുടെ ആ വേദന കേള്‍ക്കുവാന്‍ വന്ന ഒരു ജനസേവകന്‍ ഉണ്ട്..സുരേഷ് ഗോപി....സഹകാരികള്‍ക്ക് വേണ്ടി നടത്തി സഹകാരി സംരക്ഷണ യാത്ര... ഈ അവകാശ സംരക്ഷണയാത്രയുടെ സദുദ്ദേശത്തില്‍ സഹകാരികള്‍ക്കോ ജനങ്ങള്‍ക്കോ ലവലേശം സംശയമില്ലെന്നിരിക്കെ അവകാശ സംരക്ഷണ കവല പ്രസംഗികള്‍ക്ക് കോമാളിത്തരം ആയി ഇത് തോന്നി... സ്വാഭാവികം.. പക്ഷെ നിങ്ങള്‍ മനസ്സിലാക്കേണ്ടത് സുരേഷ് ഗോപി നടക്കാന്‍ തുടങ്ങിയത് ജനങ്ങള്‍ക്ക് വേണ്ടിയാണ്...

മറിച്ച് മഞ്ഞ കുറ്റിയും പേറി ജനങ്ങളുടെ അടുക്കള തോണ്ടാനോ, ശാന്തമായ കാശ്മീരില്‍ ശാന്തിയോടെ പിക്‌നിക്ക് നടത്തി ശാന്തി ആസ്വദിക്കാനോ,ഉരുട്ടാന്‍ കഴിയുന്ന ട്രോളി ബാഗ് തലയില്‍ ചുമന്നു 'തൊഴിലാളി പ്രശ്‌നം' പഠിക്കാനോ ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷന്‍ കാണിച്ച് നടക്കാനോ അല്ല...ചുരുക്കത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് അഭിനയം സിനിമയില്‍ മാത്രമായിരുന്നു... നിങ്ങളെപ്പോലെ പൊതുനിരത്തില്‍ അഭിനയിച്ച കീശ വീര്‍പ്പിക്കേണ്ട ഗതികേട് അദ്ദേഹത്തിന് ഇല്ലല്ലോ..അതുകൊണ്ട് ഒന്നോര്‍ക്കുക ആന നടക്കും...അത് കണ്ട് ചാവാലികള്‍ ഓരിയിടും... ആനയുണ്ടോ നില്‍ക്കുന്നു... അല്ലേ നന്ദി''.

Vivek Gopan FB POST

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES