മലയാള സിനിമ പ്രേമികൾക്ക് ഇടയിൽ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. തിയ്യേറ്ററുകളില്‍ നായകനായുളള ആദ്യ ചിത്രം തന്നെ വലിയ വിജയമായിരുന്നു. വിഷ്ണു തന്നെയാണ് നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്‌റെ സ്‌ക്രിപ്റ്റ് എഴുതിയത് അടുത്ത സുഹൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജിനൊപ്പമാണ്. ബാലതാരമായി തുടങ്ങി നായകനടനായി ഉയര്‍ന്ന താരം കൂടിയാണ് വിഷ്ണു. ആരാധകര്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെതായി പുറത്തിറങ്ങാറുളള ചിത്രങ്ങളെല്ലാം ഏറ്റെടുക്കാറുണ്ട്.
കഴിഞ്ഞ മാസമായിരുന്നു വിഷ്ണുവിന് ഒരു ആൺകുഞ്ഞ് പിറക്കുന്നത്. ഈ വിവരം വിഷ്ണു തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നത്. അന്ന് നടനും ഭാര്യക്കും നിരവധി പേരാണ് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എത്തിയത്. ഇപ്പോഴിതാ മകനെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്റെതായി വന്ന പുതിയ പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഇത്തവണ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചാണ് വിഷ്ണു എത്തിയിരിക്കുന്നത്.
മാധവ് എന്നാണ് മകന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പേരിട്ടിരിക്കുന്നത്. പേരിടല്‍ ചടങ്ങ് കുഞ്ഞ് പിറന്ന് 28ാമത്തെ ദിവസമാണ് നടന്നത്. നടന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം മലയാളത്തില്‍ ബിഗ് ബ്രദറാണ്.ഈ വര്‍ഷമാദ്യം ആണ് വിഷ്ണു വിവാഹിതനായത്. ഐശ്വര്യയെ ആണ് വിഷ്ണുവിന്റെ ഭാര്യ. സമൂഹമാധ്യമങ്ങളിൽ സജീവമായ വിഷ്ണു തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്തിയിരുന്നു.