പ്രേക്ഷകര്‍ നല്‍കിയ ആദ്യ വാരത്തിലെ വന്‍ വരവേല്‍പ്പ് ഏറ്റുവാങ്ങി കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം വാരത്തിലേക്കു ഹൗസ്ഫുള്‍ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ്. അഭിനേതാവും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് അഭിനന്ദങ്ങളുമായി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
'കണ്ണൂര്‍ സ്‌ക്വാഡ്! എന്തൊരു സിനിമ! മമ്മൂട്ടി അങ്കിള്‍, നിങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതും തുടരുന്നു. അഭിനേതാവെന്ന നിലയിലെ പ്രകടനത്തെക്കുറിച്ചും, മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള സിനിമകള്‍ നിര്‍മ്മിക്കുന്ന ബ്രാന്‍ഡാക്കി മാറ്റിയ രീതിയെക്കുറിച്ചും പറയാന്‍ എനിക്ക് വാക്കുകളില്ല!
റോബി, റോണി ചേട്ടാ.. നമ്മളെല്ലാവരും നമ്മുടെ ജീവിതത്തിലെ ഇത്രയും മനോഹരമായ സമയങ്ങളില്‍ വഴിത്തിരിവുള്ളവരാണ്, നിങ്ങളെല്ലാവരും ചേര്‍ന്ന് ഇത്തരമൊരു സിനിമ ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. പ്രിയപ്പെട്ട സുഷിന്‍, ഞാന്‍ ഫോണിലൂടെ നിങ്ങളോട് പറഞ്ഞത് പോലെ, നിങ്ങളാണ് മലയാള സിനിമയുടെ യഥാര്‍ത്ഥ സാമൂഹിക പ്രവര്‍ത്തകന്‍. ഇനിയും നിരവധി പേരെ പരാമര്‍ശിക്കാനുണ്ട്, എന്നാല്‍ ചുരുക്കി പറഞ്ഞാല്‍, ഈ മനോഹരമായ ചിത്രത്തിന്റെ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍'വിനീത് കുറിച്ചു.
കല്യാണി പ്രിയദര്‍ശന്‍ സിനിമ കണ്ട ശേഷം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കണ്ണൂര്‍ സ്‌ക്വാഡ് കണ്ടെന്നും പൊളി പടമാണെന്നും പടം തീ പാറിക്കുന്ന ഒന്നെന്നും കുറിച്ചു.