ഈ കപ്പിച്ചിനോ മറ്റേ ലവ് ഇടുന്നതല്ലേ?അതില്‍ ഒരു അമ്പും വില്ലും കൂടി ഇട്ട് തരാന്‍ പറ്റുമോ''; സൗബിന്‍  വിന്‍സി പ്രണയരംഗങ്ങളുമായി വികൃതിയുടെ സക്സസ് ടീസര്‍

Malayalilife
topbanner
 ഈ കപ്പിച്ചിനോ മറ്റേ ലവ് ഇടുന്നതല്ലേ?അതില്‍ ഒരു അമ്പും വില്ലും കൂടി ഇട്ട് തരാന്‍ പറ്റുമോ''; സൗബിന്‍  വിന്‍സി പ്രണയരംഗങ്ങളുമായി വികൃതിയുടെ സക്സസ് ടീസര്‍

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ സാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് വികൃതി. സമീപകാലത്ത് മികച്ച പ്രകടനങ്ങളിലൂടെ അഭിനന്ദനങ്ങള്‍ നേടിയ സൗബിനും സുരാജും ഒന്നിച്ചെത്തുന്ന ചിത്രം വെള്ളിത്തിരയിലെത്തിയപ്പോള്‍ പ്രേക്ഷകരും ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങളയാണ് തീയേറ്ററുകളില്‍ വികൃതി വിജയക്കുതിപ്പ് തുടരുകയാണ്. 

വിജയകരമായി പ്രദര്‍ശനം തുടരുന്ന വികൃതിയുടെ സക്സസ് ടീസര്‍ അണിയപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.സൗബിന്‍ ഷാഹിറും നായികയായ വിന്‍സി അലോഷ്യസും ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടെയും പ്രണയരംഗങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് പറയുന്നത്. സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയായെത്തിയത്. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയായാണ് സൗബിന്‍ എത്തിയത്.

സുരാജിന്റെ സംസാരശേഷിയില്ലാത്ത ഭാര്യയായി സുരഭി ലക്ഷ്മിയാണ് വേഷമിട്ടത്. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്,ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Vikrithi Film success teasor

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES