Latest News

നടന്‍ വിജയകാന്തിന്റെ മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തു; ശസ്ത്രക്രിയ നടത്തി വിരലുകള്‍ മുറിച്ചത് പ്രമേഹം കൂടിയതിനാല്‍; നടന്‍ സുഖം പ്രാപിച്ചുവരുന്നതായി അടുത്ത വൃത്തങ്ങള്‍

Malayalilife
 നടന്‍ വിജയകാന്തിന്റെ മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തു; ശസ്ത്രക്രിയ നടത്തി വിരലുകള്‍ മുറിച്ചത് പ്രമേഹം കൂടിയതിനാല്‍; നടന്‍ സുഖം പ്രാപിച്ചുവരുന്നതായി അടുത്ത വൃത്തങ്ങള്‍

ടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ മൂന്നു കാല്‍ വിരലുകള്‍ കടുത്ത പ്രമേഹത്തെത്തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകള്‍ മുറിച്ചുമാറ്റാന്‍ കാരണം. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സ തുടരുകയാണ് അദ്ദേഹം.

അദ്ദേഹത്തെക്കുറിച്ച് സോഷ്യല്‍മീഡിയയിലുള്‍പ്പെടെ പ്രചരിച്ചു കൊണ്ടിരിക്കുന്ന വ്യാജ വാര്‍ത്തകള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും വിശ്വസിക്കരുതെന്നും ഡി.എം.ഡി.കെ അറിയിച്ചു.

തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം സുഖം പ്രാപിക്കുകയാണെന്നും ഏതാനുംദിവസം ആശുപത്രിയില്‍ തുടരുമെന്നും ഡി.എം.ഡി.കെ. വൃത്തങ്ങള്‍ അറിയിച്ചു. അസുഖത്തെത്തുടര്‍ന്ന് വിദേശത്ത് ചികിത്സ നടത്തിയിരുന്ന വിജയകാന്ത് 2021 മേയില്‍ പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അസുഖത്തെ തുടര്‍ന്ന് വിജയകാന്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഷ്ട്രീയത്തില്‍ സജീവമല്ല. 2016 ലാണ് അദ്ദേഹം അവസാനമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തമിഴ്‌നാട്ടിലെ മുന്‍നിര നടന്‍മാരില്‍ ഒരാളായിരുന്ന വിജയകാന്ത് 2005 ലായിരുന്നു സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്. 2006 ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അന്ന് 8.4 ശതമാനം വോട്ട് നേടാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു.

Read more topics: # വിജയകാന്ത്
Vijayakanth undergoes surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES