അന്തരിച്ച നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിന്റെ സ്മാരകം സന്ദര്‍ശിച്ച് നടന്മാരായ വിശാലും ആര്യയും. അദ്ദേഹത്തിന്റെ വിയോഗ സമയത്ത് ന്യൂയോര്‍ക്കിലായിരുന്ന താരം ഇന്നാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്.
വിജയകാന്തിന്റെ വീട്ടിലെത്തിയ താരങ്ങള്‍ സ്മാരകം സന്ദര്‍ശിക്കുകയും പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ശേഷം കോയമ്പത്തൂരില്‍ ആര്യയും വിശാലും അന്നദാനം നടത്തി.
നടികര്‍ സംഘത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടന് വിജയകാന്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശാല്‍ മാദ്ധ്യമങ്ങളോട് സംസാരിച്ചു. അദ്ദേഹം രൂപം നല്കിയ സംഘടനയില്‍ ജനറല്‍ സെക്രട്ടറിയുടെ സ്ഥാനം ലഭിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നും വിശാല്‍ പറഞ്ഞു. കൂടാതെ നടികര്‍ സംഘടനയ്ക്ക് വിജയകാന്തിന്റെ പേര് നല്‍കുന്നതിനെ കുറിച്ച് അസോസിയേഷന്റെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും വിശാല്‍ പറഞ്ഞു.