തെലുങ്ക് സിനിമയിലെ ജനപ്രിയ ജോഡികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ്. ഓഫ്‌സ്‌ക്രീനിലും ഓണ്‍സ്‌ക്രീനിലും ഇരുവരും തമ്മില്‍ മികച്ച കെമിസ്ട്രിയാണ്. വിജയ് ദേവരക്കൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന ഒന്നാണ്.
ഇപ്പോളിതാ ഇരുവരുടേയും വിവാഹ നിശ്ചയം ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. തെലുങ്ക് മാധ്യമങ്ങളാണ്് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഫെബ്രുവരി രണ്ടാം വാരത്തില്‍ വിജയ്യുടേയും രശ്മികയുടേയും വിവാഹനിശ്ചയം നടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ രശ്മിക മന്ദാനയോ വിജയ് ദേവരകൊണ്ടയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഹൈദരാബാദിലെ വിജയ് ദേവരകൊണ്ടയുടെ വീട്ടിലാണ് രശ്മിക ദീപാവലി ആഘോഷിത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതാണ്.
സിനിമയ്ക്ക് പുറത്തും ഇരുവരെയും പലപ്പോഴും ഒരുമിച്ചാണ്. പല അവധി ദിവസങ്ങളിലും ഇരുവരും ഒന്നിച്ചായിരുന്നു. ഇരുവരും ഒരുമിച്ച് ഡിന്നറിനു പോകുകയും ചെയ്യാറുണ്ട്. ഇതോടെ ഡേറ്റിംഗിനെക്കുറിച്ചുള്ള വാര്‍ത്തകളും പ്രചരിക്കാന്‍ തുടങ്ങി. എന്നിരുന്നാലും, ഒരു അഭിമുഖത്തില്‍ വിജയ് തന്റെ നല്ല സുഹൃത്താണെന്നാണ് രശ്മിക മന്ദാന പറഞ്ഞത്.
ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ഗീതാഗോവിന്ദം വലിയ വിജയമായിരുന്നു. ചിത്രം മലയാളത്തിലും മികച്ച പ്രതികരണം നേടി. പിന്നാലെ ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ട രശ്മിക മന്ദാന താരജോഡി തിളങ്ങി.
രണ്‍ബീര്‍ കപൂറിന്റെ 'അനിമല്‍' ആണ് രശ്മിക മന്ദാനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അല്ലു അര്‍ജുന്റെ 'പുഷ്പ: ദി റൂള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഇപ്പോള്‍ . 'റെയിന്‍ബോ', 'ദി ഗേള്‍ഫ്രണ്ട്', 'ചാവ' എന്നിവയും നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അണിയറയിലുണ്ട്. പരശുറാം പെറ്റ്‌ലയുടെ 'ഫാമിലി സ്റ്റാര്‍', സംവിധായകന്‍ ഗൗതം തിന്നനൂരിയുടെ 'വിഡി 12' എന്നിവയിലാണ് വിജയ് ദേവരകൊണ്ട അടുത്തതായി അഭിനയിക്കുന്നത്