ഏഴ് ദിവസത്തിനുള്ള പേര് മാറ്റിയില്ലെങ്കില്‍ നടപടി; വിഘ്നേശ് ശിവന്‍ ചിത്രം എല്‍ഐസി വിവാദത്തില്‍; വക്കീല്‍ നോട്ടീസ് അയച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍

Malayalilife
ഏഴ് ദിവസത്തിനുള്ള പേര് മാറ്റിയില്ലെങ്കില്‍ നടപടി; വിഘ്നേശ് ശിവന്‍ ചിത്രം എല്‍ഐസി വിവാദത്തില്‍; വക്കീല്‍ നോട്ടീസ് അയച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍

സംവിധായകനും നിര്‍മാതാവുമായ വിഘ്നേഷ് ശിവന് നോട്ടീസ് അയച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. വിഘ്നേഷിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.  വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന എല്‍ഐസി- ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്ന പേരാണ് വിവാദമായത്. 

സിനിമയുടെ പേര് മാറ്റണം എന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യം. ഏഴ് ദിവസത്തിനുള്ളില്‍ പേര് മാറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കുന്നത്. വിഘ്നേഷ് ശിവനോ ടീമോ ഇതില്‍ പ്രതികരിച്ചിട്ടില്ല. 

സംവിധായകനും നടനുമായ പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് എല്‍ഐസി. കഴിഞ്ഞ ഡിസംബറിലാണ് ചിത്രം പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ പൂജ ചിത്രങ്ങളും വിഘ്‌നേഷ് പങ്കുവച്ചിരുന്നു. 

എസ്ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും റൗഡി പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. രവി വര്‍മന്‍ ഛായാഗ്രഹണം നിര്‍വഹിക്കും. 

എല്‍ഐസി ലവ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നതായിരിക്കും ചിത്രത്തിന്റെ പേര് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതോടെയാണ് യഥാര്‍ത്ഥ 'എല്‍ഐസി' രംഗത്തെത്തിയത്.

Vignesh Shivan film LIC receives notice

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES