പാലക്കാട് ജില്ലയിലെ പുത്തൂര്‍ പൂതംകുറിശ്ശിയിലെ ഒരു അയ്യര്‍ കുടുംബത്തില്‍ ജനിച്ച
മലയാളത്തിന്റെ മുഖമായി ബോളിവുഡില്‍ താരപരിവേഷം നേടിയെടുത്ത നടിയാണ് വിദ്യാ ബാലന്‍.വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനംനേടിയെടുത്ത നടിയാണ് വിദ്യാ ബാലന്‍. 1995-ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യ അഭിനയ ജീവിതം തുടങ്ങുന്നത്.പരിണീത” എന്ന സിനിമയിലൂടെയാണ് ബോളിവുഡിലേക്ക് വിദ്യ അരങ്ങേറിയത്. ഈ സിനിമയില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം അവര്‍ക്ക് ലഭിച്ചിരുന്നു.
നടി ഇപ്പോള്‍ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.ജീവിതത്തില്‍ തനിക്ക് ഒരു പങ്കാളി വേണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും വിവാഹം ജീവിതത്തില്‍ അത്യാവശ്യമാണെന്ന് മാതാപിതാക്കള്‍ കരുതിയപ്പോഴും തനിക്ക് ചേരുന്ന ഒരാളെ കണ്ടാല്‍ മാത്രമേ വിവാഹം ചെയ്യുവെന്ന് ഉറപ്പിച്ചിരുന്നുവെന്നും നടി പറയുന്നു.
അങ്ങനെയൊരാളെ താന്‍ കണ്ടത് സിദ്ധാര്‍ത്ഥിലായിരുന്നു. വളരെ കാഷ്യലായിട്ടാണ് ഞാന്‍ സിദ്ധാര്‍ത്ഥിനെ പരിചയപ്പെട്ടതെങ്കിലും കൂടുതല്‍ അടുത്തപ്പോള്‍ വിവാഹം കഴിച്ചാലോ എന്ന ചിന്ത ഞങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ടായി. അപ്പോഴാണ് വിവാഹം എന്ന തീരുമാനത്തില്‍ എത്തിയത്. മുന്‍പ് തനിക്ക് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും വിവാഹം കഴിക്കണമെന്ന ചിന്ത ഉണ്ടായിട്ടില്ല.
വിവാഹം കഴിക്കേണ്ട എന്നു തീരുമാനിച്ചിരുന്ന താനാണ് ഇപ്പോള്‍ സിദ്ധാര്‍ത്ഥിനൊപ്പം സന്തോഷവതിയായി കഴിയുന്നതെന്ന് വിദ്യ ബാലന്‍ പറഞ്ഞു.ശരിക്കും പറഞ്ഞാല്‍ വിവാഹം ഇത്രയും മനോഹരമാണെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് വിദ്യാ ബാലണ് പറയുന്നത്.