Latest News

വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരന്‍ ചിത്രം 'വിടുതലൈ' പാര്‍ട്ട് 1 റിലീസ് മാര്‍ച്ച് 31 ന്

Malayalilife
 വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരന്‍ ചിത്രം 'വിടുതലൈ' പാര്‍ട്ട് 1 റിലീസ് മാര്‍ച്ച് 31 ന്

രാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാര്‍ട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹന്‍ രചിച്ച 'തുണൈവന്‍' എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക.കേരളത്തില്‍ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ ആര്‍,ആര്‍,ആര്‍ , വിക്രം എന്നിവ റിലീസ് ചെയ്ത എച്ച്.ആര്‍. പിക്‌ചേഴ്‌സ് ആണ് വിതരണം ചെയ്യുന്നത്.കേരളത്തില്‍ ഇരുന്നൂറോളം തിയേറ്ററുകളിലാണ് വിടുതലൈ പാര്‍ട്ട് 1 റിലീസ് ചെയ്യുന്നത്.

'അസുരന്' ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കുമെന്നുറപ്പാണ്.ദക്ഷിണേന്ത്യയിലെ പ്രമുഖ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന 'വിടുതലൈ' രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസാകുന്നത്. ഇളയരാജയാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വെട്രിമാരന്റെ മുന്‍ സിനിമകള്‍ക്ക് സ്ഥിരമായി ക്യാമറ കൈകാര്യം ചെയ്ത വേല്‍രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍-ആര്‍ രാമര്‍, ആക്ഷന്‍-പീറ്റര്‍ ഹെയ്ന്‍, കലാസംവിധാനം-ജാക്കി, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Vetrimarans Viduthalai Part 1 Release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES