നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന വീരസിംഹ റെഡ്ഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

Malayalilife
 നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന വീരസിംഹ റെഡ്ഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന വീരസിംഹ റെഡ്ഡിയുടെ ട്രൈലെര്‍ പുറത്തിറങ്ങി.. ട്രെയ്‌ലറില്‍ പുത്തന്‍ അവതാരത്തിലാണ് നന്ദമൂരി ബാലകൃഷ്ണയെ കാണാനാകുന്നത്.

ചിത്രത്തില്‍ ബാലകൃഷ്ണ ഒരു രാഷ്ട്രീയ നേതാവായാണ് എത്തുന്നതെന്നാണ് സൂചന. കുര്‍ണൂല്‍ ആയിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍ണേനി, രവിശങ്കര്‍ യലമന്‍ചിലി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍ ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തമന്‍ എസ് സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റിഷി പഞ്ചാബിയാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. നവീന്‍ നൂലി ആണ് എഡിറ്റര്‍. 2023 ജനുവരി 12 സംക്രാന്തി റിലീസ് ആയി ചിത്രം തിയറ്ററുകളിലേക്ക് എത്തും. രവി തേജ നായകനായ ഡോണ്‍ സീനു എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്ത് എത്തിയ ആളാണ് ഗോപിചന്ദ് മലിനേനി. 2010ലാണ് ഈ ചിത്രം എത്തിയത്. പന്ത്രണ്ട് വര്‍ഷത്തെ കരിയറില്‍ ആറ് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്ത് പുറത്തെത്തിയത്... പി ആര്‍ ഓ ശബരി

Veera Simha Reddy Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES