ഭാര്യ നടാഷയുടെ നിറവയറില്‍ ചുംബിച്ച് വരുണ്‍ ധവാന്‍; ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷ വാര്‍ത്തയുമായി താരദമ്പതികള്‍

Malayalilife
 ഭാര്യ നടാഷയുടെ നിറവയറില്‍ ചുംബിച്ച് വരുണ്‍ ധവാന്‍; ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷ വാര്‍ത്തയുമായി താരദമ്പതികള്‍

ബോളിവുഡ് താരം വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പില്‍. നിറവയറിലുള്ള നടാഷയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു താരം സന്തോഷവാര്‍ത്ത പങ്കുവച്ചത്.

ഞങ്ങള്‍ ഗര്‍ഭിണിയാണ്. നിങ്ങളുടെ അനുഗ്രഹവും സ്നേഹവും വേണം. എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവച്ചത്. നടാഷയുടെ നിറവയറില്‍ ചുംബിക്കുന്ന വരുണിനെയാണ് ചിത്രത്തില്‍ കാണുന്നത്. എന്റെ കുടുംബമാണ് എന്റെ ശക്തി എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്.

താരദമ്പതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫീലിങ് എന്നായിരുന്നു കരീനയുടെ കമന്റ്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കിയാര അധ്വാനി, അര്‍ജന്‍ കപൂര്‍, പരിണിതി ചോപ്ര തുടങ്ങിയവരെല്ലാം ആശംസകള്‍ അറിയിച്ചുകൊണ്ട് കമന്റ് ചെയ്തു. 2021ലാണ് വരുണും നടാഷയും വിവാഹിതരാവുന്നത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.

Varun Dhawan Natasha Announce pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES