Latest News

ദമ്പതികളായി വിനയ് ഫോര്‍ട്ടും അനു സിത്താരയും; വാതില്‍ ടീസര്‍ കാണാം

Malayalilife
 ദമ്പതികളായി വിനയ് ഫോര്‍ട്ടും അനു സിത്താരയും; വാതില്‍ ടീസര്‍ കാണാം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താരഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതില്‍ സിനിമയുടെ ടീസര്‍ എത്തി. ചിത്രത്തില്‍ ദമ്പതികളായി വിനയ്യും അനു സിത്താരയും എത്തുന്നു. 

സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്,രജീഷ് വാളാഞ്ചേരി എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ സുനില്‍ സുഖദ, ഉണ്ണിരാജ്,അബിന്‍ ബിനോ,വി.കെ. ബൈജു, പൗളി, മെറിന്‍ ഫിലിപ്പ്, സ്മിനു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഷംനാദ് ഷബീര്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.ബി.കെ. ഹരിനാരായണന്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.

എഡിറ്റര്‍ ജോണ്‍കുട്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി കാവനാട്ട്,പ്രൊജക്റ്റ് ഡിസൈനര്‍ റഷീദ് മസ്താന്‍,കല സാബു റാം,മേക്കപ്പ് അമല്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍,സ്റ്റില്‍സ് ബിജിത്ത് ധര്‍മ്മടം, പരസ്യകല യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ചാക്കോ കാഞ്ഞൂപ്പറമ്പന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്ത പ്രചരണം എ.എസ്. ദിനേശ്.

Vaathil Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES