ആശ ശരത്തിന്റെ മകളും നടിയും നര്‍ത്തകിയുമായ ഉത്തര ശരത്തിന്റെ വിവാഹം ഇക്കഴിഞ്ഞ ദിവസമാണ് നടന്നത്. ഹല്‍ദി ചടങ്ങുകള്‍ ഉള്‍പ്പെടെ രണ്ട് ദിവസങ്ങളിലായി നടന്ന വിവാഹ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ എത്തിയിരു്ന്നു. ഇപ്പോളിതാ വിവാഹ വിഡിയോ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്
ആശ ശരത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ റിലീസ് ചെയ്തത്. മാര്‍ച്ച് 18ന് കൊച്ചിയില്‍ അഡ്ലക്സ് ഇന്റര്‍നാഷ്‌നല്‍ കണ്‍വെന്‍ഷനില്‍ വച്ച് നടന്ന വിവാഹത്തില്‍ നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.ദിലിപും കാവ്യയും, ഇടവേള ബാബു, ലാല്‍, അനുശ്രീ, ദീപക് ദേവ്, സ്സ്ീഫന്‍ ദേവസി തുടങ്ങി സിനിമ സംഗീത രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ആശംസയറിച്ച് വേദിയിലെത്തിയത് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ്. മെക്കാനിക്കല്‍ എന്‍ജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര. ബിസിനസ് അനലിറ്റിക്സില്‍ ബിരുദാനന്തര ബിരുദം നേടിയിരുന്നു