വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ പ്രശസ്തയാണ് ഉര്‍ഫി. വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെ വൈറലാവുകയും വിമര്‍ശനങ്ങള്‍ക്ക് വിധേയ ആവുകയും ചെയ്യുന്നത് ഉര്‍ഫിയുടെ പതിവാണ്. എന്നാല്‍ അടുത്തിടെ താരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് യുഎഇയില്‍ ഷൂട്ടിന് പോയപ്പോള്‍ ദുബായില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു എന്ന റിപ്പോര്‍ട്ടുകളിലൂടെ ആയിരുന്നു. അനുവാദമില്ലാത്ത തരത്തിലുള്ള വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് വെച്ച് ഫോട്ടോഷൂട്ട് നടത്തിയതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു എന്ന തരത്തില്‍ ആയിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
പിന്നീട് ഈ സംഭവത്തെക്കുറിച്ച് താരം തന്നെ ഒരു വീഡിയോയിലൂടെ എത്തി വെളിപ്പെടുത്തല്‍ നടത്തി. തന്റെ അറസ്റ്റ് എന്ന രീതിയില്‍ വന്ന പ്രചരണത്തിനെതിരെ ട്രോള്‍ വീഡിയോയും താരമന്ന് പങ്കുവെച്ചിരുന്നത് വൈറലായിരുന്നു. ഷൂട്ടിംഗ് സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പോലീസ് ഷൂട്ടിംഗ് സ്ഥലത്തേക്ക് എത്തുവാന്‍ ഉണ്ടായ കാരണം എന്നായിരുന്നു താരത്തിന്റെ ന്യായീകരണം.
എന്നാല്‍ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പേ താരത്തിന്റെ മറ്റൊരു ചൂടന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കൂടി താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
പ്രഭാത ഭക്ഷണം എന്ന അടിക്കുറിപ്പോട് കൂടിയാണ് ഉര്‍ഫി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റീല്‍സിലെ വീഡിയോയില്‍ ടോപ്ലെസ് ആയി പോസ്സ് ചെയ്യുന്ന താരം ഒരു പ്ലേറ്റും വൈന്‍ ഗ്ലാസും ഉപയോഗിച്ചാണ് സ്വകാര്യഭാഗങ്ങള്‍ മറച്ചിരിക്കുന്നത്. വീഡിയോ അപ്ലോഡ് ചെയ്ത 20 മിനിറ്റിനുള്ളില്‍ വൈറലാവുകയും പതിനായിരങ്ങളാണ് വീഡിയോയ്ക്ക് ലൈക് ചെയ്തിരിക്കുന്നത്. കൂടാതെ നിരവധി ആളുകള്‍ വീഡിയോയ്ക്ക് കമന്റുകളും ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഉര്‍ഫി പ്രേക്ഷകഹൃദയങ്ങളിലേക്ക് ചേക്കേറിയത് 25 കാരിയായ ഉര്‍ഫി ജാവേദ് ആദ്യമായി 2016 ലെ ടിവി ഷോ 'ബഡേ ഭയ്യാ കി ദുല്‍ഹനിയയിലും' പിന്നീട് യഥാക്രമം ALT ബാലാജിയില്‍ സ്ട്രീം ചെയ്യുന്ന മേരി ദുര്‍ഗ, ബേപ്പന്ന, പഞ്ച് ബീറ്റ് സീസണ്‍ 2 എന്നിവയിലും അഭിനയിച്ചു. യേ റിഷ്താ ക്യാ കെഹ്ലതാ ഹേ, കസൗതി സിന്ദഗി കേ എന്നിവയിലും ഉര്‍ഫി ജാവേദ് വേഷമിട്ടു.