Latest News

ഡോണ്‍ കഥാപാത്രമായി ജീന്‍ പോള്‍ ലാലും; ആസിഫ് ചിത്രം  'അണ്ടര്‍വേള്‍ഡ് പുതിയ ടീസര്‍  പുറത്ത്; ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളില്‍

Malayalilife
ഡോണ്‍ കഥാപാത്രമായി ജീന്‍ പോള്‍ ലാലും; ആസിഫ് ചിത്രം  'അണ്ടര്‍വേള്‍ഡ് പുതിയ ടീസര്‍  പുറത്ത്; ചിത്രം നവംബര്‍ ഒന്നിന് തിയേറ്ററുകളില്‍

രുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍വേള്‍ഡ് എന്ന സിനിമയുടെ മൂന്നാമത്തെ ടീസര്‍ റിലീസ് ചെയ്തു ചിത്രത്തില്‍ ജീന്‍ പോള്‍ ലാലിന്റെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കിയുളള ടീസറാണ് പുറത്തു വിട്ടത്. ഡോണ്‍ കഥാപാത്രമായാണ് ജീനും ചിത്രത്തിലെത്തുന്നത്.നവംബര്‍ ഒന്നിനാണ്  റിലീസ്. 

അമല്‍ നീരദ് സംവിധാനം ചെയ്ത സിഐഎ-കോമ്രേഡ് ഇന്‍ അമേരിക്കയുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസാണ് അണ്ടര്‍വേള്‍ഡിന്റെ തിരക്കഥ നിര്‍വഹിച്ചത്. ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, മുത്തുമണി, സംയുക്ത മേനോന്‍, കേതകി നാരായണ്‍, അമാല്‍ഡ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ശശാങ്കന്‍, അരുണ്‍, ബിപിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ജി14 എന്റര്‍ടെയ്ന്‍മെന്റ്സിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അലക്സ് ജെ.പുളിയ്ക്കലാണ്. സംഗീതം യക്സാന്‍ ഗാരി പെരേരയും നേഹ നായരുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലം ഹൗസിന്റെ ബാനറിലാണ് വിതരണം. കലാസംവിധാനം പ്രതാപ് രവീന്ദ്രന്‍. 2017 ല്‍ പുറത്തിറങ്ങിയ കാറ്റ് എന്ന സിനിമയ്ക്കു ശേഷമാണ് അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Under World Official Teaser 3

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES