സല്‍മാന്‍ ഖാന്റെ നായികയായി തൃഷ ബോളിവുഡില്‍. വിഷ്ണു വര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയുടെ രണ്ടാം വരവ്. തമിഴിലെ ശ്രദ്ധേയ സംവിധായകനാണ് വിഷ്ണു വര്‍ദ്ധന്‍. രണ്ട് പതിറ്റാണ്ടായി വെള്ളിത്തിരയില്‍ തിളങ്ങുന്ന തൃഷ 2013ല്‍ ഖട്ടാ മീത്ത എന്ന അക്ഷയ് കുമാര്‍ ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തുന്നത്. എന്നാല്‍ ചിത്രം പരാജയമായതിനെ തുടര്‍ന്ന് തൃഷ തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
വിജയ ചിത്രങ്ങളിലൂടെ കരിയറില്‍ ഏറ്റവും മികച്ച യാത്രയിലാണ് തൃഷ. കമല്‍ ഹാസന്റെ നായികയായി തഗ് ലൈഫ്, അജിത്തിന്റെ നായികയായി വിടായ മുര്‍ച്ചി എന്നീ ചിത്രങ്ങളുടെ ഭാഗമാണ് തൃഷ ഇപ്പോള്‍. ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുന്നു. കൊച്ചിയില്‍ ഐഡന്റിറ്റിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.