ഹൃദ്യയമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയിരുന്നത്. എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അടുത്തിടെയായിരുന്നു കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിയിൽ താരത്തിന് അപകടം സംഭവിച്ചത്. ആശുപത്രി വാസം അവസാനിപ്പിച്ച് താരം വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ഇപ്പോൾ. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് കൊണ്ട് താരം പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
താരത്തിന്റെ പോസ്റ്റിലൂടെ
വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു നിർദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം.
ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി.
മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..നിങ്ങളുടെ സ്വന്തം ടൊവീനോ എന്നുമാണ് അദ്ദേഹം കുറിച്ചത്.