Latest News

ബൃന്ദാ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം തഗ്‌സിന്റെ ട്രെയിലര്‍ റിലീസായി 

Malayalilife
 ബൃന്ദാ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം തഗ്‌സിന്റെ ട്രെയിലര്‍ റിലീസായി 

പ്രേക്ഷകരില്‍ ആകാംക്ഷയും ഉദ്വേഗവും ഉണര്‍ത്തി പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദാ മാസ്റ്റര്‍ സംവിധാനം ചെയ്ത തഗ്സിന്റെ ട്രൈലെര്‍ റിലീസായി. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പൂര്‍ണമായ ട്രെയ്‌ലര്‍ ദുല്‍ഖര്‍ സല്‍മാന്‍, വിജയ് സേതുപതി, കീര്‍ത്തി സുരേഷ് , ആര്യ, സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവര്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തത്.

ചെന്നൈയിലെ വളരെ പ്രശസ്തമായ ലയോള കോളേജിലെ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചടങ്ങും നടന്നു. മണിക്കൂറിനുള്ളില്‍ ഗംഭീര സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്.

ആമസോണില്‍ ഏറെ ഹിറ്റായ ക്രാഷ് കോഴ്‌സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മുംബൈക്കാര്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരപ്പിച്ചും ശ്രദ്ധനേടിയ ഹ്രിദ്ധുവിന്റെ തമിഴിലെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. തമിഴിന് പുറമെ ഹിന്ദി, തെലുങ്, കന്നഡ ഭാഷകളില്‍ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യും.

ബോബി സിംഹാ, ആര്‍.കെ. സുരേഷ്, മുനിഷ് കാന്ത്, അനശ്വരാ രാജന്‍, ശരത് അപ്പാനി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്.

ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ വിക്രം, ആര്‍ആര്‍ആര്‍, ഡോണ്‍ എന്നിവയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേഴ്‌സും ജിയോ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. 

സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണം, പ്രവീണ്‍ ആന്റണി എഡിറ്റര്‍,ജോസഫ് നെല്ലിക്കല്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എം. കറുപ്പയ്യ പ്രൊജക്റ്റ് കോഓര്‍ഡിനേറ്റര്‍, പി ആര്‍ ഓ :പ്രതീഷ് ശേഖര്‍.

Thugs Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES