പ്രോമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കന്നട നടന് നേരെ ചെറുപ്പേറ്. പുതിയ ചിത്രമായ ക്രാന്തിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് നടന്‍ ദര്‍ശന് നേരെ ചെരിപ്പെറിഞ്ഞത്. പ്രമോഷന്‍ അഭിമുഖത്തിനിടെ ദര്‍ശന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. പിന്നാലെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ചെരിപ്പേറ് ഉണ്ടായത്.
ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് താരത്തിന് നേരെ ഒരാള്‍ ചെരുപ്പ് എറിഞ്ഞത്. ക്രാന്തിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ ഇന്റര്‍വ്യൂവിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശം. 'ഭാഗ്യദേവത എല്ലായ്‌പ്പോഴും നമ്മുടെ വാതില്‍ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കണം. അതിന് ശേഷം അവളെ നഗ്നയാക്കണം. അവള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയാല്‍ പുറത്തേക്ക് പോകും.' എന്ന ദര്‍ശന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. 2011 ല്‍ ഭാര്യയെ ഉപദ്രവിച്ചതിന് ദര്‍ശനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വൈറല്‍ വീഡിയോ പ്രകാരം. നടന് ചെരുപ്പേറ് ലഭിക്കുമ്പോള്‍ ദര്‍ശന് ചുറ്റും പോലീസുകാര്‍ ഏറെ നില്‍ക്കുന്നുണ്ട്. എറിഞ്ഞ ചെരിപ്പ് തന്റെ തോളിലാണ് തട്ടുന്നത്. അതേ സമയം ആക്രമിയോട് ''ഇത് നിങ്ങളുടെ തെറ്റല്ല സഹോദരാ, കുഴപ്പമില്ല'' എന്ന് ദര്‍ശന്‍ പറയുന്നത് കേള്‍ക്കാം.
ക്ഷുഭിതരായ ആരാധകരെ താരം ശാന്തരാക്കുവാന്‍ ശ്രമിക്കുന്നതും കാണാം. എന്നാല്‍ ബഹളം കൂടിയപ്പോള്‍ ഉടന്‍ തന്നെ പോലീസ് സംരക്ഷണത്തോടെ താരം സ്ഥലം വിട്ടു. ജനുവരി 26 ന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന 'ക്രാന്തി' എന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രകാശനത്തിനാണ് ദര്‍ശന്‍ ഹൊസാപേട്ടിലെത്തിയത്. അന്തരിച്ച നടന്‍ പുനീത് രാജ്കുമാറിന്റെ പ്രതിമയില്‍ അദ്ദേഹം ഹാരമണിയിക്കുകയും ചെയ്തു.
വി ഹരികൃഷണ ഒരുക്കുന്ന ചിത്രമാണ് ക്രാന്തി.ദര്‍ശനെ കൂടാതെ രജിത രാം, രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അടുത്ത വര്‍ഷം ജനുവരി 26നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.