സംയുക്തയുടെ പഴയ സിനിമ കണ്ടിട്ട് മകൻ പറഞ്ഞത് ഇങ്ങനെ; ഇതാണ് വീട്ടിലെ അവസ്ഥയെന്ന് സംയുകത വർമ്മ

Malayalilife
topbanner
സംയുക്തയുടെ പഴയ സിനിമ കണ്ടിട്ട് മകൻ പറഞ്ഞത് ഇങ്ങനെ; ഇതാണ് വീട്ടിലെ അവസ്ഥയെന്ന് സംയുകത വർമ്മ

സിനിമയില്‍ നിന്നും വിട പറഞ്ഞെങ്കിലും താരം ഇടയ്ക്ക് പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപെടാറുണ്ട്. ഇവരുടെ വിവാഹം 2002 ലായിരുന്നു നടന്നിരുന്നത്. ദക്ഷ് ധാർമിക് എന്നൊരു മകനും ഇരുവർക്കും ഉണ്ട്. യോഗയുടെയും കുടുംബ ജീവിതത്തിന്റെയും ലോകത്താണ് സിനിമയുടെ തിരക്കുകളിൽ നിന്നു സംയുക്ത ഇപ്പോൾ ഉള്ളത്. എന്നാൽ ഇപ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വീട്ടിൽ സിനിമ ചർച്ചകൾ ഒന്നും തന്നെ ഉണ്ടാകാറില്ല  എന്നാണ് താരം പറയുന്നത്.

സിനിമ ചർച്ചകൾ ഒന്നും വീട്ടിൽ നടക്കാറില്ല. അഭിപ്രായങ്ങൾ ചോദിക്കും പറയും അത്ര തന്നെ. ബിജുവേട്ടന്റെ സിനിമ ഗ്രാഫ് കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ്. ഹിറ്റാകുമ്പോൾ അമിതമായി സന്തോഷിക്കാറില്ല. ഫ്‌ളോപ്പ് ആകുമ്പോൾ ദുഖവുമില്ല, പിന്നെ അദ്ദേഹം അസ്വസ്ഥനാണെന്നു തോന്നുമ്പോൾ മാനസിക പിന്തുണ നൽകാറുണ്ട്. 

എല്ലാ ഭാര്യമാരും ഭർത്താക്കന്മാർക്ക് നൽകാറില്ലേ അതുപോലെതന്നെ ചില സിനിമകളിൽ കണ്ടുകൊണ്ടിരിക്കുമ്പോൾ തോന്നും ഈ സീനിൽ ബിജുവേട്ടൻ ഉഴപ്പിയിട്ടില്ലേ എന്ന്. അത് എനിക്ക് മാത്രമേ മനസിലാകൂ. ചോദിക്കുമ്പോൾ സംഭവം കൃത്യമായിരിക്കും.

മോൻ ദക്ഷന് അച്ഛൻ മാത്രമാണ് സിനിമ താരം. ഞാനും ബിജുവേട്ടനും അഭിനയിച്ച മഴ എന്ന സിനിമയിലെ പാട്ട് സിനിമയിൽ വന്നപ്പോൾ അമ്മ അവനെ വിളിച്ചു കാണിച്ചു. കുറച്ചു നേരം നോക്കി നിന്നിട്ട് അവൻ പറഞ്ഞു. അച്ഛൻ നന്നായിട്ടുണ്ടല്ലോ. അപ്പോൾ അമ്മ ചോദിച്ചു ആരാ കൂടെ എന്ന് മനസ്സിലായോ എന്ന്.

അപ്പോൾ ഒന്ന് കൂടി അടുത്ത് പോയി നോക്കിയിട്ട് ചോദിച്ചു. കണ്ടിട്ട് അമ്മയുടെ ഛായയുണ്ടല്ലോ.. അതാരാ? എന്ന് ഇതാണ് വീട്ടിലെ അവസ്ഥയെന്നും സംയുക്ത വ്യക്തമാക്കുന്നു.

This is the situation at home said samyuktha

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES