Latest News

*തിറയാട്ടം ചിത്രത്തിലെ പ്രമോ  സോങ് പുറത്ത്; ഒക്ടോബര്‍ ആറിന്  ചിത്രം  തിയേറ്ററില്‍ എത്തുന്നു

Malayalilife
 *തിറയാട്ടം ചിത്രത്തിലെ പ്രമോ  സോങ് പുറത്ത്; ഒക്ടോബര്‍ ആറിന്  ചിത്രം  തിയേറ്ററില്‍ എത്തുന്നു

തിറയാട്ടം ചിത്രത്തിലെ പ്രമോ  സോങ് പുറത്ത്.എബിന്‍ പള്ളിച്ചന്റെ സംഗീതസംവിധാനത്തില്‍ ഉള്ള പ്രമോസോങ്ങ് ന്യൂജന്‍ സ്‌റ്റൈലിലാണ് കമ്പോസ് ചെയ്തിരിക്കുന്നത്.മനോരമ മ്യൂസിക് ആണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

 വിശ്വന്‍ മലയന്‍ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.

കണ്ണകി, അശ്വാരൂഢന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥ കൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. ചിത്രങ്ങളിലെ ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിര്‍വഹിച്ചിരിക്കുന്നു. എ ആര്‍ മെയിന്‍ ലാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി എ ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ- പ്രൊഡ്യൂസര്‍ വിനീത തുറവൂര്‍.

താള മേളങ്ങളുടെ പശ്ചാത്തലത്തില്‍  താള നിബിഡമായ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പ്രണയം,രതി, ജീവിതകാമനകള്‍.. എല്ലാം വരച്ചു കാട്ടുന്നു.ജിജോ ഗോപിയുടെ നായകവേഷം അതി സങ്കീര്‍ണ്ണമായ, മാനങ്ങളിലൂടെയാണ് ഫ്രെയിമില്‍ പകര്‍ത്തപ്പെടുന്നത്. ജിജോ ഗോപി,അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷന്‍,നാദം മുരളി,ടോജോ ഉപ്പുതറ,തായാട്ട് രാജേന്ദ്രന്‍,സുരേഷ് അരങ്ങ്,മുരളി,ദീപക് ധര്‍മ്മടം,ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം,രവി ചീരാറ്റ,ശിവദാസന്‍ മട്ടന്നൂര്‍,അജിത് പിണറായി,കൃഷ്ണ,ഗീത,ഐശ്വര്യ,സുല്‍ഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ഡി ഒ പി കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് മാധവ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രമോദ് പയ്യോളി. അസോസിയേറ്റ് ഡയറക്ടര്‍ സോമന്‍ പണിക്കര്‍. അസിസ്റ്റന്റ്ഡയറ ക്ടേഴ്‌സ് ടോണി തോമസ്, ധനേഷ് വയലാര്‍.ചീഫ് കോഡിനേറ്റര്‍ സതീന്ദ്രന്‍ പിണറായി. അസോസിയേറ്റ് ക്യാമറമാന്‍ അജിത്ത് മൈത്രയന്‍.എഡിറ്റര്‍ രതീഷ് രാജ്. സൗണ്ട് ഡിസൈനര്‍ വൈശാഖ് ശോഭന്‍. സൂപ്പര്‍വൈസിംഗ് സൗണ്ട് എഡിറ്റര്‍  രംഗനാഥ് രവി. കോസ്റ്റും വാസു വാണിയംകുളം, സുരേഷ് അരങ്ങ്.ചമയം ധര്‍മ്മന്‍ പാമ്പാടി, പ്രജി.ആര്‍ട്ട് വിനീഷ് കൂത്തുപറമ്പ്.മഴ മുകില്‍ മാല ചാര്‍ത്തിഎന്ന ഗാനം എഴുതിയിരിക്കുന്നത് നിതിന്‍ കെ ചെറിയാനാണ്. ഈ ഗാനത്തിന്റെ സംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എബിന്‍ പള്ളിച്ചല്‍ നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മധുബാലകൃഷ്ണന്‍, റീജ,നിത്യ മാമന്‍, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അജയഘോഷ് പറവൂര്‍.പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് റെജിമോന്‍ കുമരകം. ആക്ഷന്‍ ബ്രൂസിലി രാജേഷ്. കൊറിയോ ഗ്രാഫി അസ്‌നേഷ്. ഓര്‍ക്കസ്‌ട്രേഷന്‍ കമറുദ്ദീന്‍ കീച്ചേരി. ഡിസൈന്‍സ് മനു ഡാവിഞ്ചി. തിറയാട്ടം എന്ന ചിത്രം  ഗുഡ് ഫെല്ലാസ് ഇന്‍ ഫിലിംസ് തിയേറ്ററില്‍ എത്തിക്കുന്നു.
പി ആര്‍ ഒ എം കെ ഷെജിന്‍.

Read more topics: # തിറയാട്ടം
Thirayattam Film Promo Song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES