മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ പ്രേക്ഷകര്‍ക്കു മുന്‍പിലേക്ക് എത്താന്‍ ഇനി 10 ദിവസം മാത്രം. ജനുവരി 25ന് വാലിബന്‍ റിലീസ് ചെയ്യും. മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസാണ് മലൈക്കോട്ടൈ വാലിബനു ഒരുങ്ങുന്നത്.
ആദ്യ ആഴ്ച തന്നെ 175-ല്‍പ്പരം സ്‌ക്രീനുകളിലേക്ക് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ഇപ്പോളിതാ റിലീസിന് ഇനി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. 'ഞാന്‍ ഇതിനെ വാലിബന്‍ ചലഞ്ച് എന്ന് പറയുന്നു, നിങ്ങള്‍ വെല്ലുവിളി സ്വീകരിക്കുന്നുണ്ടോ? എന്ന ക്യാപ്ഷനോടെയാണ് വീഡിയോ.
ആരാധകര്‍ വീഡിയോ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ട്രെയ്ലറിലെ ''കണ്‍കണ്ടത് നിജം..' എന്ന മോഹന്‍ലാലിന്റെ ശബ്ദം ബാക്ക്?ഗ്രൗണ്ടിലൂടെ തുടങ്ങുന്ന വീഡിയോ ആദ്യ പോസ്റ്റര്‍ ലുക്കിന് സമാനമായ പോസിലൂടെ അവസാനിക്കുകയാണ്. ഒരു റീല്‍ ചലഞ്ചിനുള്ളതാണ് ഈ വീഡിയോ.
കേരള ബോക്‌സ് ഓഫീസില്‍ മോഹന്‍ലാലിന്റെ അടുത്ത വിസ്മയമാകും വാലിബന്‍ എന്നാണ് വിലയിരുത്തല്‍. താരസമ്പന്നമാണ് ചിത്രം. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്‍, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്‍മ, സുചിത്ര നായര്‍, മനോജ് മോസസ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളാണ് വാലിബനുവേണ്ടി അണിനിരക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിനെ മാത്രമല്ല ഹരീഷ് പേരടി ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെയും ഗംഭീര മേക്കോവറിലാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്.
മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസിനാണ് മലൈക്കോട്ടൈ വാലിബന്‍ ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175ല്‍പരം സ്‌ക്രീനുകളിലാണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. റിപബ്ലിക് ദിനമായ റിലീസ് ദിവസത്തിന് ശേഷമുള്ള മൂന്ന് ദിവസവും അവധി ദിവസങ്ങളാണ്. അതുകൊണ്ടുതന്നെ ഹൈപ്പിനൊത്ത് സിനിമ പ്രതികരണങ്ങള്‍ നേടിയാല്‍ കേരള ബോക്‌സ് ഓഫീസില്‍ മോഹന്‍ലാലിന്റെ അടുത്ത വിസ്മയമാകും വാലിബന്‍ എന്നാണ് വിലയിരുത്തല്‍.
ഗംഭീര മേക്കോവറിലാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും. 130 ദിവസം നീണ്ട ചിത്രീകരണമായിരുന്നു വാലിബന്റേത്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒരുക്കുന്നതിനാല്‍ ആരാധകരും വന്‍ ആവേശത്തിലാണ്. പുതുവര്‍ഷത്തില്‍ പുറത്തിറങ്ങുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. രചന: പി.എസ്. റഫീക്ക്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.