Latest News

മനസ്സിനെ സാന്ത്വനിപ്പിച്ച് ചിരിച്ച് മുന്നേറാന്‍ ഇതൊരു പ്രേരണയാണ്; ലൗ യു ഓള്‍; പിന്തുണയുമായി എത്തിയവര്‍ക്ക് നന്ദി പറഞ്ഞ് താര കല്യാണ്‍

Malayalilife
topbanner
 മനസ്സിനെ സാന്ത്വനിപ്പിച്ച് ചിരിച്ച് മുന്നേറാന്‍ ഇതൊരു പ്രേരണയാണ്; ലൗ യു ഓള്‍; പിന്തുണയുമായി എത്തിയവര്‍ക്ക് നന്ദി പറഞ്ഞ് താര കല്യാണ്‍

ലയാളികള്‍ക്ക് സുപരിചിതയായ നര്‍ത്തകിയും നടിയുമാണ് താര കല്യാണ്‍. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുമുണ്ട്. താരയോടൊപ്പം മകള്‍ സൗഭാഗ്യയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ടിക്ക് ടോക്ക് റാണി എന്ന നിലയിലാണ് സൗഭാഗ്യ അറിയപ്പെടുന്നത്. നിരവധി ടിക്ക് ടോക്ക് വീഡിയോകള്‍ അമ്മയും മകളും ചേര്‍ന്ന് ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. 

 സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചതായിരുന്നു കഴിഞ്ഞ ദിവസത്തെ താരത്തിന്റെ ഫേസ്ബുക്ക് ലൈവ്. നിറഞ്ഞ് കലങ്ങിയ കണ്ണുകളുമായിട്ടായിരുന്നു താര ലൈവില്‍ എത്തിയിരുന്നത്. സോഷ്യല്‍ മീഡിയ വഴി മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പകര്‍ത്തിയ ഒരു വീഡിയോ ഒരാള്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ചതിനെതിരെ താരം രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഏറെ വൈകാരികമായ രീതിയിലായിരുന്നു താര നടത്തിയ പ്രതികരണം. ഒരിക്കലും താന്‍ ഇതിന് മാപ്പ് നല്‍കില്ലെന്നും  നിങ്ങള്‍ക്കും ഒരു അമ്മയില്ലേ എന്നും താര ലൈവിലുടെ ചോദിച്ചിരുന്നു. എന്നാല്‍ തരായുടെ വീഡിയോ നിമിഷ നേരം കൊണ്ടായിരുന്നു വൈറലായി മാറിയിരുന്നത്. സമൂഹത്തിലെ വിവിധകോണുകളില്‍ നിന്നുമായിരുന്നു താരക്ക് പിന്തുണയുമായി ആരാധകര്‍ എത്തിയിരുന്നത്.  തന്റെ ദുഃഖത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് താര ഫേസ്ബുക്ക് പോസ്റ്റ് ഇടുകയുെ ചെയ്തിരുന്നു. 

 നിങ്ങളുടെ സപ്പോര്‍ട്ടിനും സ്നേഹത്തിനും സാന്ത്വന വാക്കുകള്‍ക്കും ഞാന്‍ ആത്മാര്‍ഥമായി നന്ദി പറയുന്നു. ലൗ യു ഓള്‍ വീണ്ടും മനസ്സിനെ സാന്ത്വനിപ്പിച്ച് ചിരിച്ച് മുന്നേറാന്‍ ഇതൊരു പ്രേരണയാണെന്ന് കൂടി അറിയിച്ചോട്ടെ. മില്യണ്‍ താങ്ക്സ് എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. 

സൗഭാഗ്യയുടെ വിവാഹം ഫെബ്രുവരി 20-ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു നടന്നിരുന്നത്. സൗഭാഗ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് താര കല്യാണിന്റെ ശിഷ്യന്‍ അര്‍ജുനാണ് അന്തരിച്ച നടന്‍ രാജാറാമിന്റെ ഭാര്യയാണ് ചലചിത്ര നടി താരാകല്യാണ്‍.


 

TRhara kalyan thanks for every one giving support

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES