മലയാളത്തിന്റെ പ്രിയ നടൻ ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ സംഘര്‍ഷം. സിനിമ താരങ്ങളും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉടലെടുത്തിരിക്കുന്നത്. നടൻ ഷൈന്‍ ടോം ചാക്കോ വെയ്സ്റ്റ് ഇടുന്നത് ചോദ്യം ചെയ് നാട്ടുകാരനെ തല്ലി എന്ന ആരോപണമുയര്‍ന്നതാണ് സംഘര്‍ഷത്തിന് കാരണമായത്. സിനിമയുടെ ചിത്രീകരണം എച്ച്.എം.ഡി മാപ്പിളാസ് ഗോഡൗണില്‍ വെച്ച് നടക്കവേയാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്.
നാട്ടുകാര്‍ വെയ്സ്റ്റ് ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും ചോദ്യം ചെയ്യുകയായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തി എന്നാണ് പ്രധാനമായും ആരോപണം ഉയർത്തുന്നത്. തറക്കത്തെ തുടർന്ന് നടന്‍ ടൊവിനോയും വിഷയത്തിൽ ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇരുകൂട്ടരുമായി പൊലീസ് സ്ഥലത്ത് എത്തി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി.
ചിത്രം തല്ലുമാല സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാനാണ്. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന്‍ ആണ് നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.