Latest News

തെലുങ്ക് ഹിറ്റ് മേക്കിങ് സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു; അന്ത്യം ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ; വിടവാങ്ങിയത് തെന്നിന്ത്യന്‍ സിനിമയിലെ അതുല്യപ്രതിഭാശാലി

Malayalilife
തെലുങ്ക് ഹിറ്റ് മേക്കിങ് സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു; അന്ത്യം ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ; വിടവാങ്ങിയത് തെന്നിന്ത്യന്‍ സിനിമയിലെ അതുല്യപ്രതിഭാശാലി

തെലുങ്ക് ഹിറ്റ് മേക്കര്‍ സംവിധായകന്‍ കോടി രാമകൃഷ്ണ(69) അന്തരിച്ചു.ശ്വാസ തടസത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ആരോഗ്യനില ഗുരുതരമാകുകയായിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലായി നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

ഇടക്കാലത്ത് ഹൃദയാഘാതവും പക്ഷാഘാതവും മൂലം ചലച്ചിത്ര ലോകത്ത് നിന്ന് മാറിനിന്ന കോടി രാമകൃഷ്ണ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. അനുഷ്‌ക ഷെട്ടിയെ നായികയാക്കി 2009ല്‍ സംവിധാനം ചെയ്ത അരുന്ധതി സൂപ്പര്‍ ഹിറ്റായതോടെ, തെലുങ്കില്‍ സ്ത്രീകളെ പ്രധാനകഥാപാത്രമാക്കി അവതരിപ്പിക്കുന്ന പ്രവണതയ്ക്കു തുടക്കമായി. ഭാനുചന്ദര്‍, സുമന്‍, പൂര്‍ണിമ എന്നിവര്‍ അഭിനയിച്ച തരംഗിണി (1982) ആണ് ആദ്യ ചിത്രം. ഇത് പുറത്തിറങ്ങിയില്ല. മാധവിയെയും ചിരഞ്ജീവിയെയും നായികാ നായകന്മാരാക്കി പിന്നീട് സംവിധാനം ചെയ്ത 'രാമയ്യ വീദിലോ കൃഷ്ണയ്യ' എന്ന ചിത്രം 550 ദിവസം ഓടി സൂപ്പര്‍ഹിറ്റായി. 

ഭക്തിചിത്രമായ അവതാര(2014)മാണ് തെലുങ്കിലെ അവസാന ചിത്രം. കന്നഡയില്‍ 2016ല്‍ ഇറങ്ങിയ 'നാഗരാഹാവ്' എന്ന ചിത്രമാണ് അവസാനത്തേത്. തെലുങ്കു സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ക്ക് സംസ്ഥാന രഘുപതി വെങ്കയ്യ അവാര്‍ഡ് നേടിയിട്ടുണ്ട്.

Telugu director kodi ramakrishna passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES