ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമായ അലു എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലിനു ശ്രീനിവാസ് നിര്‍മ്മിച്ച് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന 'രാസ്ത'ഇന്നു മുതല്‍ പ്രധര്‍ശനത്തിനെത്തന്നു.
സര്‍ജാനോ ഖാലിദ്, അനഘ നാരായണന്‍ , ആരാധ്യ ആന്‍,സുധീഷ്, ഇര്‍ഷാദ് അലി, ടി ജി രവി തുടങ്ങിയ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പ്രമുഖ ഒമാനി അഭിനേതാക്കളായ ഖാമിസ് അല്‍ റവാഹി , ഫഖ്റിയ ഖാമിസ് അല്‍ അജ്മി, ഷമ്മ സൈദ് അല്‍ ബര്‍ക്കി എന്നിവരും ഒമാനില്‍ നിന്നുള്ള മറ്റു നിരവധി താരങ്ങളും ഈ ഇന്ത്യോ-ഒമാന്‍ സംരഭത്തില്‍ ഭാഗമാകുന്നുണ്ട്.
സക്കറിയയുടെ ഗര്‍ഭിണികള്‍,കുമ്പസാരം, ഗ്രാന്‍ഡ് ഫാദര്‍ എന്നീ ചിത്രങ്ങക്കു ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാസ്ത'.സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിന് 2013-ല്‍ നാല് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിട്ടുണ്ട്.
ആട്ടം ഇന്നുമുതല്‍
വിനയ് ഫോര്‍ട്ടിനെ പ്രധാന കഥാപാത്രമാക്കി നവാഗത സംവിധായകന്‍ ആനന്ദ് ഏകര്‍ഷി രചനയും സംവിധാനവും ചെയ്യുന്ന ആട്ടം ഇന്ന് തിയേറ്ററുകളില്‍ റിലിസിനെത്തും. ജോയ് മൂവി പ്രൊഡക്ഷന്‍സിന് കീഴില്‍ ഡോക്ടര്‍ അജിത് ജോയ് നിര്‍മ്മിച്ച 'ആട്ടം' ചേംബര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. നിരവധി സങ്കീര്‍ണതകളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം സസ്‌പെന്‍സുകള്‍ ഒന്നൊന്നായി അനാവരണം ചെയ്യുന്നു.
നാടകരംഗത്ത് സമ്പന്നമായ അഭിനയ പരിചയമുള്ള ഒമ്പത് മികച്ച അഭിനേതാക്കളും ഉള്‍പ്പെടുന്ന ചിത്രം2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായവും ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ഏഞ്ചല്‍സില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും, ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിന്റെ ഉദ്ഘാടന ചിത്രവും ആയിരുന്നു 'ആട്ടം.'കേരള രാജ്യാന്തര മേളയിലും ( ഐഎഫ്എഫ്കെ) ചിത്രം പ്രദര്‍ശിപ്പിക്കും. രണ്ട് ജെസി ഡാനിയല്‍ അവാര്‍ഡും 'ആട്ടം' നേടിയിട്ടുണ്ട്.
അനുരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിങും രംഗനാഥ് രവി ശബ്ദസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസില്‍ സി.ജെയും, പ്രൊഡക്ഷന്‍ ശബ്ദമിശ്രണം ജിക്കു എം. ജോഷിയും, കളര്‍ ഗ്രേഡിംഗ് ശ്രീക് വാരിയറും നിര്‍വഹിച്ചിരിക്കുന്നു.
ജാഫര്‍ ഇടുക്കി, ശ്രീകാന്ത് മുരളി, സിബി തോമസ് തുടങ്ങിയവര്‍ അഭിനയിച്ച മാംഗോമുറി ഇന്നുമുതല്‍
ഒരുപാടു ചോദ്യങ്ങളും അതിനുള്ള ഉത്തരവുമായി മാംഗോമുറി ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. ജാഫര്‍ ഇടുക്കി പ്രഭാകരന്‍ എന്ന ഏറെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് വിഷ്ണു രവി ശക്തിയാണ്. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം പേരുകൊണ്ടു തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന പ്രഭാകരന്റേയും ഭാര്യ അമ്പിളിയുടേയും ജീവിതത്തെ അലോസരപ്പെടുത്തുന്നത് അവരുടെ അയല്‍വക്കത്ത് നടക്കുന്ന ചില സംഭവങ്ങളാണ്. ഇതില്‍ അസ്വസ്ഥനാകുന്ന പ്രഭാകരനും ഇതിനു കാരണക്കാരായവരും ഉന്നയിക്കുന്ന ചോദ്യങ്ങളാണ് ചിത്രത്തിന്റെ ആദ്യപകുതി. ഏറെ രസകരമായ രണ്ടാം പകുതിയില്‍ പ്രേക്ഷകനും കഥാപാത്രങ്ങള്‍ക്കും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കും.
ലാലി മരക്കാര്‍ ആണ് അമ്പിളിയെ അവതരിപ്പിക്കുന്നത്. സിബി തോമസ്, ശ്രീകാന്ത് മുരളി, ടിറ്റോ വില്‍സണ്‍, അര്‍പ്പിത്, അജിഷ പ്രഭാകരന്‍, ബിനു മണമ്പൂര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. സതീഷ് മനോഹര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് തോമസ് സൈമണും സംവിധായകനും ചേര്‍ന്നാണ്.
ബ്ലസ്സി ,രഞ്ജിത് , ലിജോജോസ് പെല്ലിശ്ശേരി എന്നിവരോടൊപ്പം സഹ സംവിധായകനായി പ്രവര്‍ത്തിച്ച വിഷ്ണു രവിശക്തി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് ഇത്. സൗണ്ട് മിക്സിങ്- എന്‍ ഹരികുമാര്‍, ക്യാമറ- സതീഷ് മനോഹരന്‍. സംഗീതം- 4 മ്യൂസിക്‌സ്, എഡിറ്റിങ് - ലിബിന്‍ ലീ, ഗാനരചന- സാം മാത്യു ,വിഷ്ണു രവി ശക്തി, കലാ സംവിധാനം- അനൂപ് അപ്സര, സൗണ്ട് ഇഫട്സ് -പ്രാശാന്ത് ശരിധരന്‍, ്ളഃ റിഡ്ജ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- കല്ലാര്‍ അനില്‍. മേക്കപ്പ്- ഉദയന്‍ നേമം, വസ്ത്രാലങ്കാരം- ശ്രീജിത്ത് കുമാരപുരം, കളറിസ്റ്റ്- ബി, യുഗേന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഉടുമ്പന്‍ഞ്ചോല. പിആര്‍മാര്‍ക്കറ്റിങ്- കണ്ടന്റ് ഫാക്ടറി, പിആര്‍ ശിവപ്രസാദ്, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍. ഡിസൈന്‍സ്- യെല്ലോ ടൂത്ത്സ്.