പൂമരത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ദി കുങ്ഫു മാസ്റ്ററിന്റെ ട്രെയ്ലര്‍ പുറത്തെത്തി. പേര് സൂചിപ്പിക്കുന്നതുപോലെ ആയോധന കലയ്ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമാണിതെന്ന് ട്രെയ്ലര്‍ വ്യക്തമാക്കുന്നു. ആക്ഷനു പ്രാധാന്യമുള്ള ചിത്രത്തില്‍ പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് നായിക.
ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ജിജി സക്കറിയയാണ് നായകന്‍. സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യൂ, ഹരീഷ് ബാബു, ജയേഷ് കെ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്.
എബ്രിഡ് ഷൈന്‍ തന്നെയാണ് രചന നിര്‍വ്വഹിക്കുന്നത്. ഛായാഗ്രാഹണം അര്‍ജുന്‍ രവി. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ആണ് നിര്‍മ്മാണം. ജനുവരിയില്‍ ചിത്രം തീയറ്ററുകളിലെത്തും.
ട്രെയിലര്‍ നീതയുടെയും ജിജിയുടെയും ആക്ഷനുകള്‍ കൊണ്ട് സമ്പന്നമാണ്. ഹിമാലയത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. മേജര്‍ രവിയുടെ മകന്‍ അര്‍ജുനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫുണ്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബി തെക്കുംപുറമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.