Latest News

നിങ്ങള്‍ സ്വിഗ്ഗിയില്‍ ജോലി ചെയ്യുന്നയാള്‍ ആണോ? ഫുഡ് കൊടുത്ത് വിടുമോയെന്ന് ഷാരൂഖിന്‍ഖെ കമന്റ്;  ഒരു കൂട്ടം ഡെലിവറി ബോയ്സ് ആഹാരവുമായി വീടിന് മുമ്പില്‍; ട്വിറ്ററില്‍ ആരാധകരുമായി സംവദിച്ച് താരം

Malayalilife
 നിങ്ങള്‍ സ്വിഗ്ഗിയില്‍ ജോലി ചെയ്യുന്നയാള്‍ ആണോ? ഫുഡ് കൊടുത്ത് വിടുമോയെന്ന് ഷാരൂഖിന്‍ഖെ കമന്റ്;  ഒരു കൂട്ടം ഡെലിവറി ബോയ്സ് ആഹാരവുമായി വീടിന് മുമ്പില്‍; ട്വിറ്ററില്‍ ആരാധകരുമായി സംവദിച്ച് താരം

ലയാളികളടക്കം നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാന്‍.സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ട്വിറ്ററില്‍ ആരാധകരുമായി ആശയവിനിമയം നടത്തുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഇപ്പോളിതാ അത്തരമൊരു സംവാദത്തിന്റെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം (ജൂണ്‍ 12 തിങ്കളാഴ്ച) ട്വിറ്ററില്‍ ചാറ്റ് ചെയ്യുന്നതിനിടെ ഷാരൂഖിനോട് ഒരു ആരാധകന്‍ ഭക്ഷണം കഴിച്ചോ ബ്രദര്‍ ( 'Khaana khaaya kya bhai?) എന്നു ചോദിക്കുകയുണ്ടായി.   ഇതിന് താരം മറുപടി നല്‍കിയത് കുസൃതി നിറഞ്ഞൊരു ചോദ്യം ചോദിച്ചുകൊണ്ടായിരുന്നു.   

എന്താണ് സഹോദരാ അങ്ങനെ ചോദിച്ചത് ? നിങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണോ....ഫുഡ് ഡെലിവറി ചെയ്യാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടോ ?  ('Kyun bhai aap Swiggy se ho....bhej doge kya? ). ഇതായിരുന്നു ഷാരൂഖ് മറുപടിയായി ആരാധകനോട് ചോദിച്ചത്.  ഈ ചോദ്യം വന്നയുടനെ അതിന് മറുപടിയായി എത്തിയത് സാക്ഷാല്‍ സ്വിഗ്ഗി തന്നെയായിരുന്നു. ' ഞങ്ങള്‍ സ്വിഗ്ഗിയില്‍ നിന്നാണ്. ഭക്ഷണം ഡെലിവറി ചെയ്യട്ടേ ? ('hum hain swiggy se, bhej dein kya? ) എന്ന് സ്വിഗ്ഗിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷാരൂഖിനോട് ചോദിക്കുകയും ചെയ്തു. 

എന്നാല്‍ ഷാരൂഖ് മറുപടിയൊന്നും പിന്നീട് നല്‍കിയില്ല.  എങ്കിലും ഷാരൂഖിന്റെ മുംബൈയിലെ ബംഗ്ലാവായ മന്നത്തിലേക്ക് ഒരു ലോഡ് കൊതിയൂറും വിഭവങ്ങളുമായി സ്വിഗ്ഗി ഡെലിവറി പാര്‍ട്ണേഴ്സ് എത്തി. പേര്‍ഷ്യന്‍ ഡര്‍ബാറിലെ തന്തൂരി ചിക്കന്‍, ലക്കിയില്‍നിന്നും കെബാബ്, ഹുണ്ടോ പിസയില്‍ നിന്നും പിസ, ജിഎഫ്ബിയില്‍ നിന്നും ബര്‍ഗര്‍, റോയല്‍ ചൈനയില്‍നിന്നും ചൈനീസ് ഡിഷ്, ലെ 15 മാക്രോണില്‍ നിന്ന് ഡെസ്സേര്‍ട്ട് എന്നിവയാണ് മന്നത്തിലേക്ക് സ്വിഗ്ഗി ഡെലിവറി ചെയ്തത്.  

ഇവ ഡെലിവറി ചെയ്ത സ്വിഗ്ഗിയുടെ ഡെലിവറി ബോയ്സ് മന്നത്തിനു പുറത്തുനിന്നും ഫോട്ടോയെടുത്ത് സ്വിഗ്ഗിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.  തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ഷാരൂഖ് ആരാധകരുമായി ട്വിറ്ററില്‍ ചാറ്റ് ചെയ്തത്.   

ആരാധകരുടെ ഏതാനും ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കി. താങ്കള്‍ ഭൂതകാലത്തിലെ ഓര്‍മകളില്‍ മുഴുകാറുണ്ടോ എന്നൊരു ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് നല്‍കിയ മറുപടി ഇല്ല എന്നായിരുന്നു. താന്‍ ഈ നിമിഷത്തില്‍ ജീവിക്കുന്നയാളാണെന്നും ഓര്‍മകള്‍ അയവിറക്കുന്നത് വിരമിച്ചവരാണെന്നും ഷാരൂഖ് മറുപടിയായി പറഞ്ഞു.  തന്റെ മക്കളായ ആര്യനും, സുഹാനയും, അബ്രാമും തന്നില്‍ നിന്ന് പഠിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ' വിഡ്ഢിത്തങ്ങളെ നേരിടാനുള്ള ക്ഷമ ' യാണെന്ന് ഒരു ചോദ്യത്തിനുള്ള ഉത്തരമായി താരം പറഞ്ഞു.  

ജവാന്‍, ഡങ്കി എന്നിവയാണ് 57-കാരനായ ഷാരൂഖിന്റെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍. രാജ്കുമാര്‍ ഹിരാനിയാണ് ഡങ്കി സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 22-നാണ് റിലീസ് ചെയ്യുന്നത്. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാന്‍. നയന്‍താര ഉള്‍പ്പെടെയുള്ളവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സെപ്റ്റംബറിലാണ് റിലീസ്.  ഷാരൂഖിന്റെ മകള്‍ സുഹാന അരങ്ങേറ്റം കുറിക്കുന്ന  ദ ആര്‍ക്കീസ് എന്ന വെബ് സീരീസ് ഈ വര്‍ഷം നവംബര്‍ 24-ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യുകയാണ്.',

Swiggy Sends Shah Rukh Khan Food Delivery at Mannat

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES