ഇന്ത്യന്‍ വിപ്ലവങ്ങളുടെ രാജകുമാരന്‍ വീര്‍ സവര്‍ക്കറുടെ ജീവിതകഥയെ ആസ്പതമാക്കി പുറത്തിറങ്ങുന്ന ചിത്രമാണ് 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍'. ചിത്രത്തില്‍ പ്രശസ്ത ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയാണ് നായകനായി എത്തുന്നത്. ചിത്രം സംവിനം ചെയ്യുന്നതും ഹൂഡ തന്നെയാണ്. വീര്‍ സവര്‍ക്കറുടെ 140-ാം ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടിരുന്നു.
ഇപ്പോളിതാസവര്‍ക്കറുടെ ജീവിതം ആസ്പദമാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് തെലുഗു നടനും നിര്‍മാതാവുമായ രാം ചരണ്‍ തേജ. സവര്‍ക്കറുടെ 140 ാമത് ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം ആസ്പദമാക്കിയുള്ള സിനിമ പ്രഖ്യാപിച്ചത്.'ദി ഇന്ത്യാ ഹൗസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനുപം ഖേറും നിഖില്‍ സിദ്ധാര്‍ഥയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
സ്വതന്ത്ര്യ സമര സേനാനി വീര്‍ സവര്‍ക്കറിന്റെ 140ാം ജന്മദിനത്തില്‍, നിഖില്‍ സിദ്ധാര്‍ഥയേയും അനുപം ഖേറിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി രാം വംശി കൃഷ്ണ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമ 'ദി ഇന്ത്യ ഹൗസ്' പ്രഖ്യാപിക്കുന്നതില്‍ അഭിമാനമുണ്ട്' -രാം ചരണ്‍ ട്വീറ്റ് ചെയ്തു.
1906 മുതല്‍ 1910 വരെ പ്രവാസകാലത്ത് സവര്‍ക്കര്‍ താമസിച്ചിരുന്ന ലണ്ടനിലെ വസതിയായിരുന്നു ഇന്ത്യാ ഹൗസ്. 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് ഇതിനെയാണ്.
രാം ചരണിന്റെ പ്രൊഡക്ഷന്‍ ബാനര്‍ വി മെഗാ പിക്ചേഴ്സ് അഭിഷേക് അഗര്‍വാള്‍ ആര്‍ട്സുമായി സഹകരിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. രാം ചരണ്‍, വി മെഗാ പിക്ചേഴ്സ്, അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് സിനിമാ പ്രഖ്യാപനം നടന്നത്.
സവര്‍ക്കറുടെ വേഷം ചെയ്യാന്‍ രണ്‍ദീപ് ഹൂഡ സ്വീകരിച്ച മേക്കോവറിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. സവര്‍ക്കറാകനായി രണ്‍ദീപ് ഹൂഡ 26 കിലോ ശരീരഭാരമാണ് കുറച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റാണ്..ഇക്കാര്യം വെളിപ്പെടുത്തിയത്. ''അദ്ദേഹം ആ കഥാപാത്രത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. സവര്‍ക്കറെ ബിഗ് സ്‌ക്രീനില്‍ എത്തിക്കാന്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കുന്നത് വരെ ഏതാണ്ട് 4 മാസത്തേയ്ക്ക് കടുത്ത ഡയറ്റാണ് അദ്ദേഹം എടുത്തത്. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയാണ് രണ്‍ദീപ് ഹൂഡ. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ്, സാം ഖാന്‍, യോഗേഷ് രഹാര്‍ എന്നിവരാണ് മറ്റു നിര്‍മ്മാതാക്കള്‍. ചിത്രം സെപ്റ്റംബറില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്..