സ്വാമി പ്രവചിച്ച വാക്കുകൾ സത്യമായി; ഞെട്ടലോടെ മോഹൻലാൽ

Malayalilife
topbanner
സ്വാമി പ്രവചിച്ച വാക്കുകൾ സത്യമായി; ഞെട്ടലോടെ മോഹൻലാൽ

ടൻ മോഹൻലാലിനോട് പ്രവചിച്ച കാര്യങ്ങൾ സത്യമായിരിക്കുകയാണ്. സ്വന്തം ദേഹ വിയോഗത്തെക്കുറിച്ച്  പ്രവചിച്ച സ്വാമി രാമാനന്ദ സരസ്വതി വിടവാങ്ങി.  98 വയസ്സായിരുന്നു.  കൊല്ലൂരിൽ തീർഥാടകരുടെ ആത്മീയ വഴികാട്ടിയും  കൊല്ലൂർ രാമാനന്ദാശ്രമ സ്ഥാപകനും  കൂടിയാണ് സ്വാമി. 

35 വർഷങ്ങൾക്ക് മുൻപ് നടൻ മോഹൻലാലിനെ  ആദ്യമായി കുടജാദ്രിയിലേക്കു കൂട്ടിക്കൊണ്ടുപോയത്  സ്വാമിയാണ്. അദ്ദേഹത്തെ പോലെ പല പ്രമുഖരുടെയും വഴികാട്ടി കൂടിയാണ് സ്വാമി.  കൊച്ചിയിലെ വീട്ടിലെത്തി  വർഷങ്ങൾക്കു മുൻപ് ലാലിനെ കാണുമ്പോഴും സ്വാമി പറഞ്ഞു. 2020ൽ ആണ് ദേഹവിയോഗം.

ന്നര വർഷം മുൻപ് ഒടിയൻ സിനിമയുടെ ലൊക്കേഷനിലും കണ്ടുമുട്ടി. ‘ഇനി കാണില്ല, ഒന്നര വർഷം കൂടിയേ ആയുസ്സുള്ളൂ’.  സ്വാമി ലാലിനോട് ഇതായിരുന്നു അവസാനമായി പറഞ്ഞ വാക്കുകൾ. അവിടുത്തെ നീർച്ചോലയിൽ കുളിച്ചതും സ്വാമി ഉണ്ടാക്കി നൽകിയ കഞ്ഞി കുടിച്ച് അവിടെ ചാക്ക് പുതച്ച് ഉറങ്ങിയതുമെല്ലാം ലാൽ മുൻപ് ഓർത്തെടുത്തിട്ടുണ്ട്.

 50 വർഷം മുൻപ് കൊല്ലൂരിൽ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി കൂടിയായ  സ്വാമി എത്തിയതാണ്. വർഷങ്ങളോളം ക്ഷേത്ര പരിസരത്തും കുടജാദ്രി മലമുകളിലെ ഗുഹയിലുമായി  ജീവിച്ചു. ശേഷം മൂകാംബികാ ദേവീ ക്ഷേത്ര പരിസരത്ത് രാമാനന്ദാശ്രമം സ്വാമി സ്ഥാപിക്കുകയും ചെയ്യും. 

 റോഡും വാഹനവും ഇല്ലാതിരുന്ന കാലത്ത് കുടജാദ്രിയിലേക്ക്  കാൽനടയായി കുടജാദ്രിയിലെത്താൻ ഒട്ടേറെപ്പേർക്ക്   സ്വാമിയായിരുന്നു വഴികാട്ടിയായത്. കൊല്ലൂർ സൗപർണിക തീരത്തുള്ള പൊതുശ്മശാനത്തിൽ  ആണ് സംസ്കാരം നടന്നിരുന്നത്. 

Swamis words have come true but mohanlal was shocked

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES