പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ വളര്‍ത്തുനായ ഫഡ്ജ് യാത്രയായി. സുശാന്തിന്റെ സഹോദരി പ്രിയങ്ക സിംഗാണ് ട്വിറ്റിലൂടെ ഈ വിവരം അറിയിച്ചത്. സുശാന്തിനും പ്രിയങ്കയ്ക്കുമൊപ്പമുളള ഫഡ്ജിന്റെ ചിത്രവും ഹൃദയഭേദകമായ ഒരു കുറിപ്പും ഇവര്‍ പങ്കുവെച്ചു.
നീണ്ടകാലത്തിന് ശേഷം ഫഡ്ജ് അവന്റെ കൂട്ടുകാരനുമായി അധികം വൈകാെത സ്വര്‍ഗ്ഗീയ ഭൂമില്‍ ഒന്നിക്കും. അതുവരെ ഹൃദയഭേദകം തന്നെയാണ് എന്നാണ് പ്രിയങ്ക കുറിച്ചത്.
പലരും ഫഡ്ജിന്റെ ആത്മാവിന് നിത്യ ശാന്തി നേരുകയും ചിത്രം പങ്കുവെക്കുകയും ചെയ്തു. ആയിരക്കണക്കിന് പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ നൂറുകണക്കിന് പേര്‍ കമന്റും നല്‍കി. 2020 ജൂണിലാണ് സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയില്‍ ആത്മഹത്യ ചെയ്തത്.
ചില ആരാധകര്‍ സുശാന്ത് തന്റെ നായയ്ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചു.
പവിത്ര റിഷ്ട എന്ന ഷോയിലൂടെയാണ് സുശാന്ത് സിമനിമാ മേഖലയിലേക്കെത്തുന്നത്. 2103 ല്‍ പുറത്തിറങ്ങിയ കൈ പോ ചേ ആയിരുന്നു താരത്തിന്റെ ആദ്യചിത്രം. തുടര്‍ന്ന് ചിച്ചോര്‍, ഡിക്റ്ററീവ്, എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി തുടങ്ങി രിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സഞ്ജന സംഘിയോടൊപ്പമുളള ദില്‍ ബേച്ചേരയിലായിരുന്നു സുശാന്ത് അവസാനമായി അഭിനയിച്ചത്. ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം. 2020 അദ്ദേഹത്തിന്റെ മരണശേഷമായിരുന്നു ചിത്രം പുറത്തിറങ്ങിയത്.