കൊന്നാലും ഞാനെന്റെ ബാക് സ്‌റ്റോറി പറയൂല്ല; ചിരിപടര്‍ത്തി സുരേശനും സുമലതയും; രതീഷ് പൊതുവാള്‍ ചിത്രം ട്രെയ്ലര്‍ പുറത്ത്

Malayalilife
കൊന്നാലും ഞാനെന്റെ ബാക് സ്‌റ്റോറി പറയൂല്ല; ചിരിപടര്‍ത്തി സുരേശനും സുമലതയും; രതീഷ് പൊതുവാള്‍ ചിത്രം ട്രെയ്ലര്‍ പുറത്ത്

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ശ്രദ്ധേയമായ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമ. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ചിത്രം നിരവധി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു.

ചിത്രത്തിലെ വളരെ ശ്രദ്ധേയമായ രണ്ട് കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ആ രണ്ട് കഥാപാത്രങ്ങളെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സ്പിന്‍ ഓഫ് ചിത്രമാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. ചിത്രത്തിന്റെ ഷൂട്ടിങ് മുതല്‍ ശ്രദ്ധ നേടിയിരുന്ന വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും പിന്നാലെ ഇതാ ചിരിപടര്‍ത്തുന്ന ട്രെയിലര്‍ എത്തിയിരിക്കുകയാണ്.

രാജേഷ് മാധവനും ചിത്ര നായരുമാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്.മെയ് 16 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. സബിന്‍ ഊരാളുക്കണ്ടിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES