Latest News

മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനില്‍ സുചിത്ര നായരും; ലൊക്കേഷന്‍ ചിത്രങ്ങളുമായി താരം

Malayalilife
 മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനില്‍ സുചിത്ര നായരും; ലൊക്കേഷന്‍ ചിത്രങ്ങളുമായി താരം

മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനില്‍ സീരിയല്‍ താരം സുചിത്ര നായരും. രാജസ്ഥാനില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ സുചിത്ര ജോയിന്‍ ചെയ്തു. ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. 

കൃഷ്ണകൃപാസാഗരം സീരിയലില്‍ ദേവിവേഷം ചെയ്തുകൊണ്ടാണ് അഭിനയരംഗത്തു വന്നത്.വാനമ്പാടി സീരിയലില്‍ പപ്പി എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക സ്വീകാര്യത നേടുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ മത്സരാര്‍ത്ഥിയായി തിളങ്ങിയ സുചിത്ര നായര്‍ മോഹിനിയാട്ടം നര്‍ത്തകി കൂടിയാണ്. സമൂഹ മാദ്ധ്യമങ്ങളില്‍ സജീവ സാന്നിദ്ധ്യമായ സുചിത്ര തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

അതേസമയം മലൈക്കോട്ടൈ വാലിബന് 90 ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്.ആമേനുശേഷം ലിജോയയും തിരക്കഥാകൃത്ത് പി.എസ് റഫീക്കും വീണ്ടും ഒരുമിക്കുകയാണ്.സംവിധായകന്‍ ടിനു പാപ്പച്ചന്‍ ആണ് ചീഫ് അസോസിയേറ്റ്.

Suchitra Nair in Malaikottai Valiban

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES