Latest News

സുധിയുടെ മരണ സമയത്ത് ബിനു അടിമാലി വീല്‍ ചെയറില്‍ എത്തിയത് അഭിനയം ആണെന്ന് പറയുന്നതിനോട് യോജിക്കാന്‍ ആവില്ല; ക്യാമറാമാന്‍ ജിനേഷുമായിട്ടുളള പ്രശ്‌നം വ്യക്തമായി അറിയില്ല;വിവാഹം ഈ വര്‍ഷം സെപ്റ്റംബറില്‍; ശ്രീവിദ്യ മുല്ലശേരി പങ്ക് വച്ചത്

Malayalilife
 സുധിയുടെ മരണ സമയത്ത് ബിനു അടിമാലി വീല്‍ ചെയറില്‍ എത്തിയത് അഭിനയം ആണെന്ന് പറയുന്നതിനോട് യോജിക്കാന്‍ ആവില്ല; ക്യാമറാമാന്‍ ജിനേഷുമായിട്ടുളള പ്രശ്‌നം വ്യക്തമായി അറിയില്ല;വിവാഹം ഈ വര്‍ഷം സെപ്റ്റംബറില്‍; ശ്രീവിദ്യ മുല്ലശേരി പങ്ക് വച്ചത്

സ്റ്റാര്‍ മാജിക്കിലൂടെയായി ശ്രദ്ധ നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ആദ്യം സിനിമയില്‍ അഭിനയിച്ചെങ്കിലും ഷോയില്‍ പങ്കെടുത്തതോടെയാണ് ശ്രീവിദ്യയെ കൂടുതല്‍ പേര്‍ അറിഞ്ഞത്. ബിനു അടിമാലി ശ്രീവിദ്യ കോംപോ ആളുകള്‍ക്ക് ഏറെയിഷ്ടമാണ്. ഇപ്പോള്‍ ബിനു അടിമാലിയുമായുള്ള വിവാദ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ശ്രിവിദ്യ മുല്ലശേരി.

കൊല്ലം സുധിയുടെ മരണ സമയത്ത് ബിനു അടിമാലി വീല്‍ ചെയറില്‍ എത്തിയത് അടക്കം അഭിനയം ആണെന്ന് പറയുന്നതിനോട് യോജിക്കാന്‍ ആവില്ലന്നെും വര്‍ഷങ്ങളായി ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന ആളുകള്‍ ആണ് ഞങ്ങളെന്നുംശ്രീവിദ്യ മുല്ലശേരി പറഞ്ഞു.

സുധി ചേട്ടന്റെ മരണം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ ട്രോമ ആണ് ഉണ്ടാക്കിയത്. ബിനു അടിമാലിയുടെ വിഷമം ഞാന്‍ അടുത്ത് നിന്ന് കണ്ടതാണ്. ബിനു അടിമാലി ഇപ്പോള്‍ സോഷ്യല്‍ മീഡിയ പറയുന്നത് പോലെ അത്ര മോശം വ്യക്തി അല്ല. വര്‍ഷങ്ങള്‍ ആയിട്ട് നേരിട്ട് അറിയാവുന്ന വ്യക്തിയാണ്. അടിമാലിയും ജിനേഷും തമ്മില്‍ പ്രശ്‌നം ഉണ്ടാകുമ്പോള്‍ ഞാന്‍ ഫ്‌ലോറില്‍ ഉണ്ടായിരുന്നു എന്നാല്‍ നേരിട്ട് ഒരു സംഭവവും കണ്ടില്ല.      

 

ക്യാമറാമാന്‍ ജിനേഷും എനിക്ക് അറിയാവുന്ന ആളാണ്. എന്റെ തന്നെ ഒരുപാട് ഷൂട്ട് പുള്ളി ചെയ്തിട്ട് ഉണ്ട്. ഇവര്‍ തമ്മില്‍ എന്താണ് എന്ന് വ്യക്തമായി തനിക്ക് അറിയില്ലെന്നും താരം പറയുന്നു.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ശ്രീവിദ്യ പങ്ക് വച്ചു.  ഈ വര്‍ഷം സെപ്റ്റംബറില്‍ വിവാഹം ഉണ്ടാകുമെന്നും ഉടനെ തന്നെ താന്‍ അഭിനയിച്ച രണ്ടു സിനിമകള്‍ റീലിസ് ആകുമെന്നും താരം പറഞ്ഞു.പുതിയ കഥകള്‍ കേള്‍ക്കുന്നുണ്ട്. രാഹുലിന്റെ സിനിമയും ഈ വര്‍ഷം തന്നെ സംഭവിക്കും. നാളെ പറ്റി അങ്ങനെ പ്ലാന്‍ ചെയ്യാറില്ല. ഇന്ന് ഉള്ള ജീവിതം ഇന്ന് തന്നെ സന്തോഷമായി ചെയ്തു ജീവിക്കണം എന്നാണ് ആഗ്രഹം. കൂടുതല്‍ വിവാദങ്ങളില്‍ പ്രതികരിക്കാന്‍ ഇല്ല എന്ന് ശ്രീവിദ്യ പറയുന്നു.

Sreevidya mullasery about binu adimali

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES