Latest News

നാലു തലമുറകള്‍, അവരില്‍ ഞാന്‍ കാണുന്നത് മഹാലക്ഷ്മിയെ; നവരാത്രി ആഘോഷത്തിനായി അണിഞ്ഞൊരുങ്ങി താരകല്യാണും കുടുംബവും;സൗഭാഗ്യ പങ്ക് വച്ച ചിത്രങ്ങളില്‍ അണിഞ്ഞൊരുങ്ങി സുദര്‍ശനയും

Malayalilife
topbanner
നാലു തലമുറകള്‍, അവരില്‍ ഞാന്‍ കാണുന്നത് മഹാലക്ഷ്മിയെ; നവരാത്രി ആഘോഷത്തിനായി അണിഞ്ഞൊരുങ്ങി താരകല്യാണും കുടുംബവും;സൗഭാഗ്യ പങ്ക് വച്ച ചിത്രങ്ങളില്‍ അണിഞ്ഞൊരുങ്ങി സുദര്‍ശനയും

റെ ജനപ്രീതിയുളള താരകുടുംബമാണ് താരാ കല്ല്യാണിന്റേത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഈ താരകുടുംബം തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായി ആരാധകര്‍ക്കായി പങ്ക് വക്കാറുമുണ്ട്. ഇപ്പോളിതാ നവരാത്രി ആഘോഷിച്ച ചിത്രവും ആരാധകര്‍ ഏറ്റെടുക്കുകയാണ്.

വരാത്രി ആഘോഷങ്ങളുടെ ഭാഗമായി പകര്‍ത്തിയ ചിത്രങ്ങളാണ് സൗഭാഗ്യ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.അമ്മ താരകല്ല്യണ്‍, അമ്മൂമ്മ സുബലക്ഷ്മി, എന്നിവരെയും ചിത്രങ്ങളില്‍ കാണാം. നാലു തലമുറകള്‍, അവരില്‍ ഞാന്‍ കാണുന്നത് മഹാലക്ഷ്മിയെ ആണ് എന്ന അടിക്കുറിപ്പാണ് സൗഭാഗ്യ ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. 

വീട്ടിലെ നാലു പേരുമെന്നിച്ചുളള ഇത്തരം ചിത്രങ്ങള്‍ സൗഭാഗ്യ ഇതിനു മുന്‍പു പങ്കുവച്ചിട്ടുണ്ട്. ഭര്‍ത്താവ് അര്‍ജുന്റെ സഹോദരന്റെ മകളെയും ചിത്രങ്ങളില്‍ കാണാനാകും. അഞ്ചു പേരും സുന്ദരികളായിരിക്കുന്നു എന്നാണ് ആരാധക കമന്റുകള്‍

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഡാണ്ഡിയ നൈറ്റില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും സൗഭാഗ്യ ഷെയര്‍ ചെയ്തിരുന്നു.ഫണ്‍ ഫില്‍ഡ് ഡാണ്ഡിയ നൈറ്റ് എന്നാണ് സൗഭാഗ്യ ചിത്രങ്ങള്‍ അടിക്കുറിപ്പായി നല്‍കിയത്.കുടുംബത്തോടൊപ്പമാണ് സൗഭാഗ്യ ആഘോഷത്തില്‍ പങ്കെടുത്തത്.

Sowbhagya Venkitesh navarathri

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES