Latest News

ഇക്കൊല്ലം നല്ലോണം മകൾക്കൊപ്പം വീട്ടിൽ തന്നെ; ഓണവിശേഷം പങ്കുവച്ച് സയനോര

Malayalilife
ഇക്കൊല്ലം നല്ലോണം മകൾക്കൊപ്പം വീട്ടിൽ തന്നെ; ഓണവിശേഷം  പങ്കുവച്ച് സയനോര

ലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് സയനോര. നിരവധി ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സയനോര ഇപ്പോൾ തന്റെ ഓണ വിശേഷങ്ങൾ എല്ലാം തന്നെ തുറന്ന് പറയുകയാണ്. മകൾക്ക് ഒപ്പമാണ് താരത്തിന്റെ ഈ വർഷത്തെ ഓണം. മനോരമക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് സയനോര തന്റെ ഓണവിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ചിരിക്കുന്നത്.

ഈ വർഷത്തെ ഓണം എന്റെ മോളുടെ കൂടെ വീട്ടിലാണ്. ഓണക്കോടിയുടുത്തും പൂക്കളമിട്ടുമൊക്കെ ആഘോഷിക്കാൻ ഒരുങ്ങുകയാണ് ഞങ്ങൾ. ഓണത്തെ വരവേൽക്കാൻ സന്തോഷത്തോടും ആകാംക്ഷയോടും കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഓണത്തിന്റെ സമയത്ത് കൈകോർത്ത കണ്ണൂർ എന്ന പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുകയായിരുന്നു. പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ വേണ്ടിയായിരുന്നു അത്. ആ ഓണം വ്യത്യസ്തമായ അനുഭവമായിരുന്നു.  ഇത്തവണത്തെ ഓണം മഹാമാരിയുടെ ഇടയിൽ ആണല്ലോ. പുറത്തു പോയിട്ടുള്ള ഓണാഘോഷങ്ങൾ ഒന്നും ഇല്ല. വീട്ടുകാർക്കൊപ്പമിരുന്ന സദ്യ കഴിക്കും. അന്നത്തെ ദിവസം അവർക്കൊപ്പമാണ്.

ഓണക്കാലത്ത് പല കാര്യങ്ങളും മിസ് ചെയ്യുന്നുണ്ട്. കാരണം ഓണം എന്നു പറയുമ്പോൾ തന്നെ മനസ്സിലേക്ക് ഓടിയെത്തുന്ന ചില ചിത്രങ്ങളുണ്ട്. പൂക്കളും പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ വിൽപ്പനയ്ക്കു വച്ചിരിക്കുന്ന തിരക്കുള്ള പാതയോരങ്ങൾ വല്ലാതെ മിസ് ചെയ്യുന്നു. അതൊക്കെ വളരെ സുന്ദരങ്ങളായ കാഴ്ചകൾ ആയിരുന്നു. കളർഫുൾ കാഴ്ചകൾ. ഇത്തവണ പക്ഷേ കോവിഡി നിയന്ത്രണങ്ങൾ ഉള്ളതിനാൽ ആ പതിവായുള്ള തിരക്ക് അനുഭവപ്പെടില്ല എന്നു തോന്നുന്നു.

പിന്നെ ഞാൻ വിചാരിക്കുന്നത് ഓണം നമ്മുടെ മനസ്സിൽ ആണെന്നാണ്. ഓണത്തെക്കുറിച്ച് ഒരുപാട് നല്ല നല്ല ഓർമകൾ ഉണ്ട്. പിന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ആഘോഷങ്ങളും ആരവങ്ങളും ഒഴിവാക്കി എല്ലാവരും വീട്ടിൽ തന്നെ കഴിയുന്നത് നന്മയ്ക്കു വേണ്ടി തന്നെയാണല്ലോ. അപ്പോൾ എല്ലാവരും അങ്ങനെ തന്നെ തുടരുക. സുഹൃത്തുക്കളെയും പ്രിയപ്പെട്ടവരെയുമെല്ലാം ഫോണിൽ വിളിച്ച് ആശംസകൾ അറിയിക്കാം. അങ്ങനെയൊക്കെ ആയിരിക്കട്ടെ ഇത്തവണത്തെ ഓണം. ആർക്കും ജീവിതത്തിൽ മറക്കാനാകാത്ത ഓണമായിരിക്കും ഇതെന്നു തോന്നുന്നു. എല്ലാവരും വീട്ടിൽ തന്നെയിരുന്നു ഇത്തവണത്തെ ഓണം ആഘോഷിക്കട്ടെ.

Singer sayanora share her old onam days

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES