Latest News

ഞാൻ ഒട്ടും മോഡേണായിരുന്നില്ല; ഷാൾ എല്ലാം മൂടി ആയിരുന്നു എന്റെ നടപ്പ്; ഉപരിപഠനത്തിനു വേണ്ടി മുംബയിൽ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവ്: മഞ്ജരി

Malayalilife
  ഞാൻ ഒട്ടും മോഡേണായിരുന്നില്ല; ഷാൾ എല്ലാം  മൂടി ആയിരുന്നു എന്റെ നടപ്പ്; ഉപരിപഠനത്തിനു വേണ്ടി മുംബയിൽ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവ്: മഞ്ജരി

ലയാള ചലച്ചിത്രത്തിലെ ഒരു ഒരു പിന്നണിഗായികയാണ് മഞ്ജരി ബാബു. 2005ൽ പുറത്തിറങ്ങിയ പൊൻമുടിപ്പുഴയോരത്ത് എന്ന സിനിമയിലെ     ഒരു ചിരി കണ്ടാൽ എന്ന പാട്ട് ആലപിച്ചു കൊണ്ടാണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവട് വച്ചത്. തുറന്ന് നിരവധി ഗാനങ്ങളായിരുന്നു ഗായിക മലയാളി പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളതും. ഇപ്പോളിതാ തന്റെ ജീവിത രീതികളെക്കുറിച്ചും ഫാഷനെക്കുറിച്ചും തുറന്നുപറയുകയാണ് താരം . 

ഞാൻ ഒട്ടും മോഡേണായിരുന്നില്ല. ഷാളോക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്, മൂടിക്കെട്ടി പാട്ട് പാടുന്ന കുട്ടി എന്നാണ് എന്നെ വിളിച്ചിരുന്നത്. ഉപരിപഠനത്തിനു വേണ്ടി മുംബയിൽ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചിന്താഗതിയിൽ ഒരുപാട് മാറ്റം വന്നു, അവരുടെ ഡ്രസിങ് സ്റ്റൈൽ എല്ലാം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അവിടെ നിന്നു വന്നതിനു ശേഷം വലിയ മാറ്റമുണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്റ്റൈലുക പരീക്ഷിക്കുമ്പോൾ സന്തോഷം തോന്നി.

പഠനമെല്ലാം മസ്ക്കറ്റിലായിരുന്നു, അന്നും ഇന്നും എന്റെ ബെസ്റ്റ് ഫ്രെണ്ട്സ് അച്ഛനും അമ്മയുമാണ്. അമ്മ പുറത്തോട്ട് പോലും പോകാറില്ല, അതുകൊണ്ട് തന്നെ സ്റ്റൈലിനെ കുറിച്ചു പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ മുടിവെട്ടാൻ പോകുമ്പോൾ ഞാനും സലൂണിൽ പോയി മുടി മുറിക്കും. ടോം ബോയിനെ പോലെയായിരുന്നു നടപ്പ്. ഡിഗ്രി പഠനത്തിന് നാട്ടിൽ വന്നപ്പോൾ അതിലും കഷ്ടമായിരുന്നു. കോളേജിൽ സൽവാർ നിര്ബന്ധമായിരുന്നു. പൂവാലന്മാരെ പേടി, സീനിയേഴ്സിനെ പേടി. ആകെ ഒരു പേടി കുട്ടിയായിരുന്നു.

വിവാഹ മോചനത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് പറയുന്നതിങ്ങനെ. വളരെ നേരത്തെ എന്റെ ജീവിതത്തിൽ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്‌സ് ആയി. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാർക്ക് ക്ലൗഡ് അല്ലെങ്കിൽ ബ്ലാക് മാർക്ക് ആയി ഒന്നും ഞാൻ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാൻ അതിൽ കാണുന്നുള്ളൂ. എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാൻ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതും കുറേനാൾ മുൻപ് വിവാഹമോചിത ആയതാണ്. അതിന് ശേഷമാണ് ഞാൻ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത് മഞ്ജരി പറഞ്ഞു.
 

Singer manjari words aout her own life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES