ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നില്‍ക്കുന്ന റിമിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. താരജാഡകള്‍ ഇല്ല എന്നതാണ് അതിനുള്ള പ്രധാന കാരണം. ഗായിക എന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ടെലിവിഷന്‍ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയതും. സേഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. അതിനാല്‍ തന്നെ എന്ത് വിശേഷമുണ്ടെങ്കിലും റിമി അത് തന്റെ ആരാധകരുമായി പങ്കുവെയ്ക്കും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിമിയും വീട്ടിനകത്തായെങ്കിലും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്തുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ റിമി ടോമിയുടെ മാസ് മറുപടി ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
മിനിസ്‌ക്രീനിലൂടെയാണ് റിമി ബിഗ് സ്‌ക്രീനിനേക്കാള്‍ എല്ലാവരുടെയും ഇഷ്ടതാരമായത്. അതേസമയം സോഷ്യല്‍ മീഡിയയിൽ റിമി ടോമിയുടെതായി വരാറുളള എല്ലാ പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇത്തവണ തന്റെ ഒരു വര്‍ക്കൗട്ട് ചിത്രം ആണ് റിമി ആരാധകർക്കായി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത്. കൂട്ടത്തില്‍ ഒരാള്‍ കുറിച്ച കമന്റിന് നടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.
ഒരാളുടെ ചോദ്യം വര്‍ക്കൗട്ട് ചെയ്യുമ്പോഴും മേക്കപ്പ് ഇടുമോ എന്നായിരുന്നു ഇത് b16 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണെന്ന് . ഇതിന് മറുപടിയായി റിമി പറയുന്നു. "ഈ ചോദ്യം ഒന്ന് മാറ്റിപ്പിടിക്കൂ ട്ടോ. ഇനി അഥവാ ഇത്തിരി മേക്കപ്പ് ഇട്ടാലും അത് എന്റെ മുഖത്തല്ലെ സഹോദരാ, നിങ്ങടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ എന്ന് റിമി തിരിച്ച് ചോദിച്ചു.
നടന്‍ വിവേക് ഗോപനും റിമിയുടെ ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരുന്നു. "അടിക്കുറുപ്പ് കൊളളാ, മേരികോം ആകുമോ എന്നായിരുന്നു നടന്‍ കമന്റിട്ടത്. ഇതിന് മറുപടിയായി ചിലപ്പോ ആയിക്കൂടായ്ക ഇല്ല, ചുമ്മ പ്രോല്‍സാഹിപ്പിക്കല്ലെ എന്നായിരുന്നു ചിരിച്ചുകൊണ്ട് റിമി ടോമിയുടെ മറുപടി. നിലവില്‍ നടി പ്രേക്ഷകര്‍ക്ക് മുന്നില്‍ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഫോര്‍ റിയാലിറ്റി ഷോയിലൂടെയാണ് എത്തുന്നത്. വിധുപ്രതാപ്, ജ്യോല്‍സന, സിത്താര തുടങ്ങിയവരും റിമിക്കൊപ്പം പരിപാടിയില്‍ വിധികര്‍ത്താക്കളായി എത്തുന്നു. ജഡ്ജായി റിമി ടോമി എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലും എത്താറുണ്ട്.