പ്രണയം തകര്‍ന്നപ്പോള്‍ ദേഷ്യം കൊണ്ട് നേഹ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അക്കാര്യം വെളിപ്പെടുത്തിയിരുന്നു; തുറന്നടിച്ച്‌ ഗായിക നേഹയുടെ മുന്‍കാമുകന്‍ ഹിമന്‍ഷ് കോലി

Malayalilife
topbanner
 പ്രണയം തകര്‍ന്നപ്പോള്‍ ദേഷ്യം കൊണ്ട് നേഹ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അക്കാര്യം വെളിപ്പെടുത്തിയിരുന്നു; തുറന്നടിച്ച്‌ ഗായിക  നേഹയുടെ മുന്‍കാമുകന്‍ ഹിമന്‍ഷ് കോലി

ചുരുങ്ങിയ കാലം കൊണ്ട് ആസ്വാദകരെ കൈയ്യിലെടുത്ത ഇന്ത്യന്‍ പിന്നണി ഗായികയാണ് നേഹ കക്കര്‍. നേഹയുടെ ഗാനങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും കാത്തിരിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയില്‍ നേഹ കക്കര്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. തന്റെതായ നിലപാടുകള്‍ തുറന്നു പറയുന്ന ഗായിക കൂടിയാണ് നേഹ. എന്നാൽ ഇപ്പോള്‍ നേഹയുടെ മുന്‍ കാമുകനും നടനുമായ ഹിമന്‍ഷ് കോലിയുടെ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. നേഹയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതിനെ കുറിച്ച്‌ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്  ഹിമന്‍ഷ് ആദ്യമായി പ്രതികരിച്ചത്.

'' 2018ലാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. പ്രണയത്തകര്‍ച്ചയില്‍ ഞാന്‍ ഒരിക്കലും നേഹയെ കുറ്റപ്പെടുത്തില്ല. അവളുടെ ജീവിതം നല്ല രീതിയില്‍ത്തന്നെ മുന്നോട്ടു പോകുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവാനും സംതൃപ്തനുമാണ്. അവളെക്കുറിച്ചോര്‍ക്കുമ്ബോഴും എനിക്കു സന്തോഷം മാത്രം. ഞാന്‍ എന്റെ സ്വപ്ന ലോകത്തു ജീവിക്കുന്നു, പണം സമ്ബാദിക്കുന്നു, പ്രേക്ഷകര്‍ക്കു മുന്നില്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രകടനം കാഴ്ച വയ്ക്കുന്നു. ഞങ്ങള്‍ രണ്ടുപേരും 2021ല്‍ ജീവിക്കുമ്ബോഴും ചിലര്‍ 2018ല്‍ തന്നെ നില്‍ക്കുകയാണ്. ഞാന്‍ എന്തോ മഹാപരാധം ചെയ്തതു പോലെയാണ് ചിലര്‍ എന്നെ കാണുന്നത്. പക്ഷേ എനിക്കറിയാം ഞാന്‍ ഒരു മോശം വ്യക്തിയല്ല. ആരോടെങ്കിലും ഞാന്‍ മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ എനിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കില്ല.

പ്രണയം തകര്‍ന്നപ്പോള്‍ ദേഷ്യം കൊണ്ട് നേഹ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അക്കാര്യം വെളിപ്പെടുത്തിയിരുന്നു. എനിക്കും ദേഷ്യമുണ്ടായിരുന്നു, പക്ഷേ ഞാന്‍ അതൊന്നും മറ്റുള്ളവരുടെ മുന്‍പില്‍ പ്രകടിപ്പിച്ചില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലോകത്തെ അറിയിച്ചുമില്ല. പ്രണയത്തകര്‍ച്ച എന്റേതാണ്. ഞാന്‍ അത് എന്തിനു മറ്റുള്ളവരെ അറിയിക്കണം. എന്റെ വീട്ടില്‍ എന്തു സംഭവിച്ചു എന്നു നിങ്ങള്‍ അറിയേണ്ട. എനിക്ക് ആരെയും കുറ്റപ്പെടുത്താന്‍ താത്പര്യമില്ല. അതുകൊണ്ടാണ് ഞാന്‍ ഇതുവരെ ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കാതിരുന്നത്. നേഹയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഞാന്‍ ഒന്നും പറയില്ല. ഞങ്ങള്‍ രണ്ടുപേരും നിഷ്പക്ഷരായിരുന്നു. ഞങ്ങള്‍ക്കിടയില്‍ സ്‌നേഹമോ വെറുപ്പോ ഇല്ലായിരുന്നു'' ഹിമന്‍ഷ് കോലി പറയുന്നു.

Singer Neha kakkar lover himansh words goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES