മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. നാലു പെണ്‍മക്കളാണ് താരത്തിനുള്ളത്. മൂത്ത മകള്‍ അഹാന കൃഷ്ണ യുവനടിയായി ഉയര്‍ന്നുവരുന്ന താരമാണ്. ഇളയ മകള്‍ ഹന്‍സികയും ചേച്ചിക്കൊപ്പം ലൂക്ക എന്ന സിനിമയില്‍ വേഷമിട്ടിരുന്നു. മറ്റ് രണ്ടു മക്കളില്‍ മൂന്നാമത്തെ മകള്‍ ഇഷാനി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇവരുടെ വിശേഷങ്ങളൊക്കെ അമ്മ സിന്ധുകൃഷ്ണ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സിന്ധു പങ്കുവച്ച പുതിയൊരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരാപത്തിനീ ഇപ്പോൾ ഭർത്താവിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് . കൃഷ്‌ണകുമാർ കഴിവിന്റെ പരമാവധി പരിശ്രമിച്ചെന്നും ഭർത്താവിനെയോർത്ത് അഭിമാനിക്കുന്നെന്നും സിന്ധു സോഷ്യൽ മീഡിയയിലൂടെ കുറിക്കുകയും ചെയ്തു. കൃഷ്‌ണകുമാറിന്റെ മണ്ഡലം അദ്ദേഹത്തെ അർഹിക്കുന്നില്ലെന്നാണ് പരാജയത്തോടുളള സിന്ധുവിന്റെ പ്രതികരണം.
ഇന്നലെത്തന്നെ തനിക്ക് വോട്ടു ചെയ്തവർക്ക് നന്ദിയറിച്ച് കൃഷ്ണകുമാർ രംഗത്തെത്തിയിരുന്നു. നമസ്‌കാരം… വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്‌നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി.. ലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം എം എൽ എ ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ. എന്നാണ് അദ്ദേഹം കുറിച്ചത്