Latest News

ശ്രുതി ഹാസന്‍ പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കുന്നത് മാനസിക നില ശരിയല്ലാത്തതിനാലെന്ന് പ്രചരണം; വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോ്ട്ട് സഹിതം പങ്ക് വച്ച് മറുപടി നല്കി നടി; തനിക്ക് വൈറല്‍ പനി ആയിരുന്നുവെന്നും നടി

Malayalilife
ശ്രുതി ഹാസന്‍ പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കുന്നത് മാനസിക നില ശരിയല്ലാത്തതിനാലെന്ന് പ്രചരണം; വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോ്ട്ട് സഹിതം പങ്ക് വച്ച് മറുപടി നല്കി നടി; തനിക്ക് വൈറല്‍ പനി ആയിരുന്നുവെന്നും നടി

ശ്രുതി ഹാസന്‍ നായികയായി രണ്ടു ചിത്രങ്ങളാണ് തിയറ്റുകളിലെത്തിയിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡിയും ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യയും. എന്നാല്‍  വാള്‍ട്ടയര്‍ വീരയ്യയുടെ പ്രീ-ലോഞ്ച് ചടങ്ങില്‍ ശ്രുതി ഹാസന്‍ പങ്കെടുത്തിരുന്നില്ല. നടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പിന്നീട് പ്രചരിച്ചത്. 

ഇപ്പോള്‍ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.തനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറയുന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു ശ്രുതി സോഷ്യല്‍ മീഡിയയിലൂടെ മറുപടി നല്‍കിയത്. തനിക്ക് മാനസിക പ്രശ്‌നമല്ല പനി ആയിരുന്നുവെന്ന് നടി കുറിച്ചു. ''എന്റെ പനി മാനസിക പ്രശ്‌നമായി മാറിയോ? മാനസികാരോഗ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെക്കുറിച്ചുള്ള തന്റെ ആശങ്കയും ശ്രുതി പങ്കുവച്ചു. ''ഇതുപോലുള്ള തെറ്റായ വിവരങ്ങളും അത്തരം വിഷയങ്ങളെ അമിതമായി നാടകീയമാക്കുകയോ കൈകാര്യം ചെയ്യുകയോ ആണ് മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാന്‍ ആളുകളെ ഭയപ്പെടുന്നത്.ഞാന്‍ എപ്പോഴും മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കും. എല്ലാ തരത്തിലും സ്വയം ശ്രദ്ധ നല്‍കുന്നതിനെ ഞാന്‍ പ്രോത്സാഹിപ്പിക്കും. എനിക്ക് വൈറല്‍ പനി ആയിരുന്നു. ഇനി നിങ്ങള്‍ക്ക് അത്തരം പ്രശ്‌നം വരികയാണെങ്കില്‍ തെറാപിസ്റ്റിനെ കാണിക്കൂ, ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

കരിയറില്‍ തുടക്ക കാലത്ത് പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ശ്രുതി ഹാസന് നേരെ വന്നിരുന്നു.തനിക്ക് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടെന്നും പിസിഒഡിയുമായി പോരാടിക്കൊണ്ടിരിക്കുകയാണെന്ന് നേരത്തെ നടി വ്യക്തമാക്കിയിരുന്നു. 

Shruti Haasan slams reports about her mental health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES