Latest News

അതെ, അവന്‍ കഞ്ചാവ് വലിക്കും; എന്നാല്‍, ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും സമാധാനപ്രിയന്‍; കുംഭമേളയില്‍ വരുന്ന സന്യാസിമാരുടെ കൈയ്യിലുള്ള അത്രയുമൊന്നും അവന്റെ കൈയ്യില്‍ ഉണ്ടാവില്ല': മേക്കപ്പ്മാനെ പിന്തുണച്ച് 'കള' സംവിധായകന്‍ 

Malayalilife
അതെ, അവന്‍ കഞ്ചാവ് വലിക്കും; എന്നാല്‍, ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും സമാധാനപ്രിയന്‍; കുംഭമേളയില്‍ വരുന്ന സന്യാസിമാരുടെ കൈയ്യിലുള്ള അത്രയുമൊന്നും അവന്റെ കൈയ്യില്‍ ഉണ്ടാവില്ല': മേക്കപ്പ്മാനെ പിന്തുണച്ച് 'കള' സംവിധായകന്‍ 

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ്മാന്‍ ആര്‍ജി വയനാടനെ പിന്തുണച്ച് 'കള' സിനിമാ സംവിധായകന്‍ രോഹിത് വിഎസ്. കഞ്ചാവ് ഉപയോഗിക്കുമെങ്കിലും വയനാടന്‍ പ്രശ്‌നക്കാരനല്ല എന്നാണ് സംവിധായകന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ ആളാണ് വയനാടന്‍ എന്നാണ് രോഹിത് പറയുന്നത്. 

അതെ, അവന്‍ (കഞ്ചാവ്) വലിക്കാറുണ്ട്. എന്നാല്‍, ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും സമാധാനപ്രിയനായ വ്യക്തിയാണ് അവന്‍. ഒരിക്കലും വയലന്‍സ് കാണിച്ചിട്ടില്ല. കുംഭമേളയില്‍ വരുന്ന സന്യാസിമാരുടെ കൈയ്യിലുള്ള അത്രയുമൊന്നും അവന്റെ കൈയ്യില്‍ ഉണ്ടാവില്ല'' എന്നാണ് രോഹിത് പറയുന്നത്. കള, ഇബ്ലിസ്, അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് രോഹിത് വിഎസ്. അതേസമയം, ഞായാറാഴ്ച പുലര്‍ച്ചെ 'അട്ടഹാസം' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് മേക്കപ്പ്മാന്‍ പൊലീസിന്റെ പിടിയിലായത്. 

 അതേസമയം, ആവേശം, പെങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന്‍ തുടങ്ങി നിരവധി സിനിമകളുടെ മേക്കപ്പ്മാനായി ആര്‍ജി വയനാടന്‍ പ്രവര്‍ത്തിച്ചിരുന്നു. 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. 'ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ്' എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.

rohit vs supports makeup artist

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES