Latest News

ഒരു ലോഡ് ക്യാമറയുമായിട്ടാണ് മമ്മൂക്ക വരുന്നത്; എന്നിട്ട് ഒറ്റയൊരെണ്ണം തൊട്ടുപോകരുതെന്ന് പറയും; മനസ്സ് തുറന്ന് ഷൈന്‍ ടോം ചാക്കോ

Malayalilife
ഒരു ലോഡ് ക്യാമറയുമായിട്ടാണ് മമ്മൂക്ക വരുന്നത്; എന്നിട്ട് ഒറ്റയൊരെണ്ണം തൊട്ടുപോകരുതെന്ന് പറയും; മനസ്സ് തുറന്ന്  ഷൈന്‍ ടോം ചാക്കോ

തിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തിൽ  ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ പാഷൻ ഫോട്ടോഗ്രഫിയാണ്. ക്യാമറകളുടെ കളക്ഷനും മമ്മൂട്ടിക്കുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.

‘സെറ്റിലേക്ക് ഒരു ലോഡ് ക്യാമറയുമായിട്ടാണ് മമ്മൂട്ടി വരുന്നത്. വണ്ടിയുടെ ഡിക്കി തുറന്നിട്ട് ഇതിലേത് ക്യാമറയാണ് വേണ്ടതെന്ന് ചോദിക്കും. ഒറ്റയൊരെണ്ണം തൊട്ടുപോകരുതെന്ന് പറയും. പക്ഷേ പുള്ളിക്കാരൻ എല്ലാവർക്കും കൊടുത്തിട്ട് ഫോട്ടോയെടുത്തോളാൻ പറയും. ക്യാമറയുടെ കളക്ഷൻ ഇന്ന് തുടങ്ങിയതല്ലല്ലോ,’ ഷൈൻ പറഞ്ഞു.അമൽ നീരദിന്റെ സംവിധാനത്തിൽ പുറത്ത് വരുന്ന ഭീഷ്മ പർവത്തിൽ മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഭീഷ്മ പർവത്തിൽ മൈക്കിളായി മമ്മൂട്ടി എത്തുമ്പോൾ പീറ്റർ എന്ന കഥാപാത്രത്തെയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിക്കുന്നത്.

സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ശ്രീനാഥ് ഭാസി ആലപിച്ച സിനിമയിലെ ‘പറുദീസ’ എന്ന ഗാനം യൂട്യൂബിലൂടെ മാത്രം 30 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടത്. ഇതിനോടകം തന്നെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിലും പാട്ട് ഇടംപിടിച്ചിട്ടുണ്ട്.

 

 

Shine tom chako words about mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES