ഇതിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറും നടന്‍ ഷൈന്‍ ടോം ചാക്കോയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. എന്നാൽ ഇപ്പോൾ സൗബിന്‍ പണ്ട് മുതലേ ഫാഷനെ ഫോളോ ചെയ്യുന്ന ഒരാളാണെന്ന് പറയുകയാണ് ഷൈന്‍ ടോം ചാക്കോ. തന്നെ സൗബിന് ഫോട്ടോ ഷൂട്ടൊന്നും ഇല്ലാതിരുന്ന കാലത്ത് അത്തരം താല്‍പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഫോട്ടോ ഷൂട്ട് ചെയ്യാന്‍ തങ്ങള്‍ സുഹൃത്തുക്കളെ സൗബിന്‍ പലപ്പോഴും വിളിച്ചിട്ടുണ്ടെന്നും താരം തുറന്ന് പറയുകയാണ്.
‘പച്ചക്കുതിര എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തത് സൗബിന്റെ ഉപ്പയാണ്. ആ ചിത്രത്തില്‍ സംവിധായകനായ കമല്‍ സാറിനെ അസിസ്റ്റ് ചെയ്തത് ഞാനായിരുന്നു. അവിടെ നിന്നാണ് ആദ്യമായി സൗബിനെ പരിചയപ്പെടുന്നത്. അന്നേ നല്ല ഫാഷനബിള്‍ ആയിട്ടുള്ള സൗബിന്‍ സെറ്റിലേക്ക് പുതിയ ജീന്‍സുകളും ടീഷര്‍ട്ടുകളും തൊപ്പികളും വാച്ചുകളുമെല്ലാം കൊണ്ടുവരും.
ഫോട്ടോ ഷൂട്ട് ചെയ്യാം എന്നൊരു ഐഡിയയും സൗബിനാണ് അന്ന് കൊണ്ടുവരുന്നത്. അന്ന് ഫോട്ടോ ഷൂട്ടൊന്നും ഉണ്ടായിരുന്നില്ല. ബിഗ്ബിക്ക് ശേഷമൊക്കെയാണ് ഫോട്ടോ ഷൂട്ടൊക്കെ വന്നു തുടങ്ങുന്നത്. എന്നാല്‍ സൗബിന്‍ ഞങ്ങളുടെയൊക്കെ പിന്നാലെ നടന്ന് ഫോട്ടോ ഷൂട്ടിന് വരോ എന്ന് ചോദിക്കുമായിരുന്നു. എന്നാല്‍ അന്ന് അത് അത്ര കാര്യമായി എടുത്തില്ല എന്നും ഷൈൻ തുറന്ന് പറയുകയാണ്.